കളിക്കാൻ ആളില്ല; വിരമിച്ച നീല് വാഗ്നറെ തിരിച്ചുവിളിക്കാൻ ന്യൂസിലൻഡ്

ക്രൈസ്റ്റ്ചർച്ചിൽ മാർച്ച് എട്ട് മുതലാണ് ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റ്.

വെല്ലിംങ്ടൺ: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ വിരമിച്ച പേസർ നീൽ വാഗ്നറെ തിരിച്ചുവിളിക്കാൻ ന്യൂസിലൻഡ്. പരിക്കേറ്റ പേസർ വിൽ ഒ റൂക്കിന് പകരക്കാരനായാണ് വാഗ്നറെ തിരിച്ചുവിളിക്കാൻ കിവീസ് തയ്യാറെടുക്കുന്നു. ദിവസങ്ങൾക്ക് മുമ്പാണ് വാഗ്നർ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ താരത്തിന് കിവീസ് ക്രിക്കറ്റിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നാണ് ടിം സൗത്തിയുടെ പ്രതികരണം.

രണ്ടാം ടെസ്റ്റിൽ വിൽ ഒ റൂക്ക് കളിക്കുന്ന കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകും. വിൽ റൂക്ക് ഉണ്ടാകില്ലെങ്കിൽ ക്രൈസ്റ്റ്ചർച്ചിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ആര് കളിക്കുമെന്ന കാര്യത്തിൽ ന്യൂസിലൻഡ് ടീമിന് ആകാംക്യുഷണ്ട്. വാഗ്നർ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളെന്നും കിവിസ് നായകൻ ടിം സൗത്തി വ്യക്തമാക്കി.

തകർപ്പൻ സെഞ്ച്വറിയുമായി ഷർദുൽ താക്കൂർ; 10-ാം വിക്കറ്റിൽ പോരാട്ടം തുടർന്ന് മുംബൈ

ക്രൈസ്റ്റ്ചർച്ചിൽ മാർച്ച് എട്ട് മുതലാണ് ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റ്. ദക്ഷിണാഫ്രിക്കൻ വംശജനായ വാഗ്നർ ന്യൂസിലാൻഡിനായി 64 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്. 12 വർഷത്തെ കരിയറിൽ 260 വിക്കറ്റുകളാണ് ഇടം കൈയ്യൻ പേസറുടെ സമ്പാദ്യം.

To advertise here,contact us