അയർലൻഡിനെതിരായ ഏക ടെസ്റ്റ്; തുടക്കത്തിൽ അഫ്ഗാന് തിരിച്ചടി

11 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ അഫ്ഗാൻ സംഘത്തിന് നഷ്ടമായി.

അബുദാബി: അയർലൻഡിനെതിരായ ഏക ടെസ്റ്റ് മത്സരത്തിൽ അഫ്ഗാനിസ്ഥാന് തിരിച്ചടിയോടെ തുടക്കം. മത്സരത്തിന്റെ ആദ്യ ദിനം ആദ്യ സെഷനിൽ തന്നെ അഫ്ഗാന് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഉച്ചഭഷണത്തിന് പിരിയുമ്പോൾ അഫ്ഗാനിസ്ഥാൻ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 84 റൺസെന്ന നിലയിലാണ്.

മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു. 11 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ അഫ്ഗാൻ സംഘത്തിന് നഷ്ടമായി. നൂർ അലി ഏഴ് റൺസുമായും റഹ്മത്ത് ഷാ റൺസെടുക്കാതെയും പുറത്തായി. ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും ക്യാപ്റ്റൻ റഹ്മത്തുള്ള ഷാഹിദിക്ക് 20 റൺസേ എടുക്കാൻ സാധിച്ചുള്ളു.

അഞ്ചാം ടെസ്റ്റിൽ മടങ്ങിവരാൻ ജസ്പ്രീത് ബുംറ; കെ എൽ രാഹുൽ ലണ്ടനിൽ

52 റൺസുമായി ഓപ്പണർ ഇബ്രാഹിം സദ്രാൻ അഞ്ച് റൺസുമായി റഹ്മാനുള്ള ഗുർബാസ് എന്നിവരാണ് ക്രീസിലുള്ളത്. അയർലൻഡിനായി മാർക് അഡെയ്ർ രണ്ട് വിക്കറ്റും ബാരി മഗ്രാത്തി ഒരു വിക്കറ്റും വീഴ്ത്തി.

To advertise here,contact us