ഡേവിഡ് വാർണറിന് പരിക്ക്; മൂന്നാം ട്വന്റി 20 കളിക്കില്ല

റിഷഭ് പന്തിന്റെ അഭാവത്തിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകനാണ് വാർണർ

ഓക്ലാന്ഡ്: ഓസ്ട്രേലിയ-ന്യൂസിലാൻഡ് മൂന്നാം ട്വന്റി 20യ്ക്ക് മുമ്പ് പരിക്കിൽ വലഞ്ഞ് താരങ്ങൾ. കിവിസ് താരം ഡേവോൺ കോൺവേയും ഓസീസ് നിരയിൽ ഡേവിഡ് വാർണറും പരിക്ക് മൂലം ഒഴിവാക്കപ്പെട്ടു. കോൺവേയുടെ പരിക്ക് എത്രത്തോളം ഗുരുതരമെന്ന് മൂന്ന്, നാല് ദിവസങ്ങൾക്കുള്ളിലെ വ്യക്തമാകൂ. ന്യൂസിലാൻഡ് ക്രിക്കറ്റ് ഇക്കാര്യം അറിയിച്ചു.

ഓസ്ട്രേലിയൻ താരം ഡേവിഡ് പരിക്കാണ് ആശങ്കയാകുന്നത്. വാർണറിന് ഒരിടവേള വേണമെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് അറിയിച്ചിരിക്കുന്നത്. ഐപിഎല്ലിന് മുമ്പായി താരത്തിന് പരിക്കിൽ നിന്ന് മോചിതനാകാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ.

വിരാട് കോഹ്ലി പരിക്കില്ലാത്ത ഏക താരം; സച്ചിന് ബേബി

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകനാണ് ഡേവിഡ് വാർണർ. വാഹനാപകടത്തിൽ പരിക്കേറ്റ റിഷഭ് പന്ത് ഇനിയും ടീമിലേക്ക് മടങ്ങിയെത്തുമോയെന്ന് വ്യക്തമായിട്ടില്ല. ഈ സാഹചര്യത്തിൽ വാർണറുടെ സാന്നിധ്യം ഡൽഹിക്ക് നിർണായകമാണ്.

To advertise here,contact us