രഞ്ജി ട്രോഫി; സമനിലയ്ക്കായി പൊരുതി ആന്ധ്ര, ജയത്തിനായി കേരളവും

കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടക്കാൻ ആന്ധ്രയ്ക്ക് ഇനി 94 റൺസ് കൂടെ വേണം.

വിജയനഗരം: രഞ്ജി ട്രോഫി ക്രിക്കറ്റില് വിജയത്തിനായി കേരളവും സമനിലയ്ക്കായി ആന്ധ്രയും പൊരുതുന്നു. മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് ചായക്ക് പിരിയുമ്പോൾ ആന്ധ്ര അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെന്ന നിലയിലാണ്. 19 റൺസുമായി എസ് കെ റാഷിദ്, അഞ്ച് റൺസുമായി ജി എച്ച് വിഹാരി എന്നിവരാണ് ക്രീസിൽ.

നാലാം ദിനം 19-1 എന്ന സ്കോറിൽ നിന്നാണ് ആന്ധ്ര ബാറ്റിംഗ് പുഃനരാരംഭിച്ചത്. 13 റൺസെടുത്ത മഹീപ് കുമാറിനെയും ഒരു റൺസെടുത്ത ക്യാപ്റ്റന് റിക്കി ബൂയിയുടെയും വിക്കറ്റുകൾ രാവിിലെ തന്നെ ആന്ധ്രയ്ക്ക് നഷ്ടമായി. ഒരു ഘട്ടത്തിൽ മൂന്നിന് 43 എന്ന് ആന്ധ്ര തകർന്നിരുന്നു. പിന്നാലെ 72 റണ്സുമായി അശ്വിന് ഹെബ്ബാർ, 26 റൺസുമായി കരണ് ഷിന്ഡെയും പൊരുതി നോക്കി. എങ്കിലും ഇരുവരെയും കേരളാ താരങ്ങൾ വീഴ്ത്തി.

അന്മല് ഖർബ്; ബാഡ്മിന്റൺ വേദിയിലെ ഭയമില്ലാത്ത 17കാരി

കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് മറികടക്കാൻ ആന്ധ്രയ്ക്ക് ഇനി 94 റൺസ് കൂടെ വേണം. ഒന്നാം ഇന്നിംഗ്സിൽ ആന്ധ്ര 272 റൺസെടുത്ത് പുറത്തായിരുന്നു. ഇതിന് മറുപടിയായി കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 514 റൺസെടുത്ത് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. അക്ഷയ് ചന്ദ്രൻ 184ഉം സച്ചിൻ ബേബി 113ഉം റൺസെടുത്ത് പുറത്തായി. 242 റൺസിന്റെ ലീഡാണ് ഒന്നാം ഇന്നിംഗ്സിൽ കേരളം നേടിയത്.

To advertise here,contact us