ഡൽഹി: രഞ്ജി ട്രോഫി കളിക്കാത്തതിൽ വിശദീകരണവുമായി ഇഷാൻ കിഷനോട് അടുത്ത വൃത്തങ്ങൾ. ചില താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയ്യാറാകുന്നില്ലെന്ന് ബിസിസിഐ വിമർശനം ഉന്നയിച്ചിരുന്നു. ചില താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് ഒഴിവാക്കി ഐപിഎല്ലിനായി തയ്യാറെടുക്കുന്നതിൽ ബിസിസിഐ അതൃപ്തി രേഖപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഒപ്പം ഇഷാൻ കിഷാനോട് ജാർഖണ്ഡ് ടീമിനൊപ്പം ചേരാൻ ബിസിസിഐ നിർദ്ദേശിച്ചു.
ഇന്നലെ ആരംഭിച്ച രാജസ്ഥാനെതിരായ മത്സരത്തിലും കിഷൻ എത്തിയില്ല. താരത്തിനെതിരെ ബിസിസിഐ നടപടി ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് കിഷനോട് അടുത്ത വൃത്തങ്ങൾ വിശദീകരണം നൽകുന്നത്. ലോകകപ്പ് ഫൈനലിന് ശേഷവും കിഷൻ ഇന്ത്യൻ ടീമിനൊപ്പം തുടർന്നു. ലോകകപ്പിന് ശേഷം ആവശ്യമായിരുന്ന ഇടവേള കിഷൻ ആവശ്യപ്പെട്ടില്ല. തുടർച്ചയായ മത്സരങ്ങൾ ശാരീരിക അസ്വസ്ഥതകൾ സൃഷ്ടിച്ചപ്പോഴാണ് ഇടവേള ആവശ്യപ്പെട്ടതെന്നും കിഷന്റെ അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
ഇംഗ്ലണ്ടിന് തകർച്ച തുടങ്ങി; ഓപ്പണർമാർ പുറത്ത്
എപ്പോഴും രഞ്ജി ട്രോഫി രഞ്ജി ട്രോഫി ക്രിക്കറ്റിന് പ്രാധാന്യം നൽകുന്ന താരമാണ് കിഷൻ. 2022-23ൽ തുടർച്ചയായി ഇന്ത്യൻ ടീമിനൊപ്പം കിഷൻ ഉണ്ടായിരുന്നു. എന്നിട്ടും ഇന്ത്യൻ ടീമിൽ നിന്നുള്ള ഇടവേളകളിൽ താരം രഞ്ജി കളിച്ചു. കേരളത്തിനെതിരെ ഒരു മത്സരത്തിൽ സെഞ്ച്വറി നേടി. ഇതാണ് കിഷന് ഇന്ത്യൻ ടീമിലേക്ക് ഇടം നൽകിയത്. ഇഷാൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും കളിക്കാൻ ആഗ്രഹിക്കുന്നതായും കിഷനോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.