കിവീസിനെ ഞെട്ടിച്ച് ദക്ഷിണാഫ്രിക്ക; ആദ്യ ഇന്നിംഗ്സിൽ നിർണായ ലീഡ്

അഞ്ച് വിക്കറ്റെടുത്ത സ്പിന്നർ ഡെയ്ന് പീഡ് ആണ് കിവീസ് സംഘത്തെ തകർത്തത്.

ഹാമിൽട്ടൺ: ന്യൂസിലാൻഡിനെതിരെ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സിന് മറുപടി പറഞ്ഞ കിവീസ് 211 റൺസിൽ ഓൾ ഔട്ടായി. 31 റൺസ് ലീഡാണ് ന്യൂസിലാൻഡ് ആദ്യ ഇന്നിംഗ്സിൽ നേടിയത്. അഞ്ച് വിക്കറ്റെടുത്ത സ്പിന്നർ ഡെയ്ന് പീഡ് ആണ് കിവീസ് സംഘത്തെ തകർത്തത്.

സീനിയർ താരങ്ങൾ ഇല്ലാതെ ഇറങ്ങിയ ദക്ഷിണാഫ്രിക്കൻ നിര ആദ്യ ടെസ്റ്റിൽ കിവീസിനോട് വൻതോൽവിയാണ് ഏറ്റുവാങ്ങിയത്. രണ്ടാം ടെസ്റ്റിലും അനായാസം വിജയം നേടാമെന്ന കിവീസ് മോഹങ്ങൾക്കാണ് തിരിച്ചടിയേറ്റിരിക്കുന്നത്. രണ്ടാം ദിനം ആറിന് 220 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ബാറ്റിംഗ് പുഃനരാരംഭിച്ചത്. 242 റൺസിൽ എത്തിയപ്പോഴേയ്ക്കും പ്രോട്ടീസ് സംഘം ഓൾ ഔട്ടായി. റുവാൻ ഡി സ്വാർഡ് 64 റൺസെടുത്ത് ദക്ഷിണാഫ്രിക്കൻ ടോപ് സ്കോററായി.

ദ വാലന്റൈൻ; ഏയ്ഞ്ചൽ ഡി മരിയയ്ക്ക് പിറന്നാൾ

ന്യൂസിലാൻഡിനായി പേസർ വിൽ ഒ റൂക്ക് നാല് വിക്കറ്റെടുത്തു. രച്ചിൻ രവീന്ദ്ര മൂന്ന് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഡേവോൺ കോൺവേ റൺസെടുക്കും മുമ്പെ പുറത്തായി. ടോം ലാഥാം 40, കെയ്ൻ വില്യംസൺ 43, വിൽ യങ് 36 എന്നിവർ നന്നായി കളിച്ച് തുടങ്ങിയെങ്കിലും വലിയ സ്കോറിലേക്ക് എത്തിയില്ല.

To advertise here,contact us