തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിനെതിരെ ബംഗാളിന് 449 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുത്ത് ഡിക്ലയർ ചെയ്തു. രോഹൻ കുന്നുന്മേൽ, സച്ചിൻ ബേബി, ശ്രേയസ് ഗോപാൽ എന്നിവരുടെ അർദ്ധ സെഞ്ച്വറികളാണ് കേരളത്തിന് ഭേദപ്പെട്ട സ്കോർ നേടിത്തന്നത്.
മൂന്നാം ദിനം എട്ട് വിക്കറ്റിന് 172 റൺസെന്ന നിലയിലാണ് ബംഗാൾ ബാറ്റിംഗ് പുഃനരാരംഭിച്ചത്. സ്കോർ 180ൽ എത്തിയപ്പോഴേയ്ക്കും അവശേഷിച്ച രണ്ട് വിക്കറ്റുകൾ കൂടെ ബംഗാളിന് നഷ്ടമായി. ആദ്യ ഇന്നിംഗ്സിൽ 183 റൺസിന്റെ ശക്തമായ ലീഡാണ് കേരളം നേടിയത്. ജലജ് സക്സേന കേരളത്തിനായി ഒമ്പത് വിക്കറ്റുകൾ വീഴ്ത്തി. 21.3 ഓവറിൽ 68 റൺസ് വഴങ്ങിയാണ് ജലജ് ഒമ്പത് വിക്കറ്റ് വീഴ്ത്തിയത്. രഞ്ജി ട്രോഫി ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനം കേരള താരത്തിന്റെ പേരിലായി.
ഇംഗ്ലണ്ട് ഫുട്ബോളിലെ ആ നിയമം മികച്ചത്, ജർമ്മനിയിൽ അങ്ങനെ ഇല്ല; വിമർശിച്ച് തോമസ് തുഹൽ
രണ്ടാം ഇന്നിംഗ്സിൽ രോഹൻ കുന്നുന്മേൽ 51, സച്ചിൻ ബേബി 51, ശ്രേയസ് അയ്യർ പുറത്താകാതെ 50 എന്നിങ്ങനെ സ്കോർ നേടി. ജലജ് സക്സേന 37 റൺസുമായും അക്ഷയ് ചന്ദ്രൻ 36 റൺസുമായും നിർണായക പ്രകടനം പുറത്തെടുത്തു.