മാക്സ്വെല് വെടിക്കെട്ടില് വിന്ഡീസ് വീണു; ടി20 പരമ്പരയും സ്വന്തമാക്കി ഓസ്ട്രേലിയ

വിന്ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരാനും കംഗാരുപ്പടയ്ക്ക് സാധിച്ചിരുന്നു

അഡ്ലെയ്ഡ്: വെസ്റ്റ് ഇന്ഡീസിനെതിരായ ടി20 പരമ്പരയും പിടിച്ചെടുത്ത് ഓസ്ട്രേലിയ. രണ്ടാം ടി20 മത്സരത്തിലും വിജയം സ്വന്തമാക്കിയതോടെയാണ് ഓസ്ട്രേലിയ പരമ്പര ഉറപ്പിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില് ഓസ്ട്രേലിയ 2-0ത്തിന് മുന്നിലെത്തി. നേരത്തെ വിന്ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരാനും കംഗാരുപ്പടയ്ക്ക് സാധിച്ചിരുന്നു.

അഡ്ലെയ്ഡില് നടന്ന രണ്ടാം ടി20യില് സൂപ്പര് താരം ഗ്ലെന് മാക്സ്വെല്ലിന്റെ തകര്പ്പന് സെഞ്ച്വറിക്കരുത്തില് 34 റണ്സിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറില് നാല് വിക്കറ്റ് നഷ്ടത്തില് 241 റണ്സ് നേടി. എന്നാല് കൂറ്റന് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ വിന്ഡീസിന് നിശ്ചിത 20 ഓവറില് ഒന്പത് വിക്കറ്റ് നഷ്ടത്തില് 207 റണ്സ് മാത്രമാണ് നേടാനായത്.

Another high-scoring contest that sees Australia come out on top! #AUSvWI pic.twitter.com/qfENi3sA2J

വിന്ഡീസിനായി ക്യാപ്റ്റന് റോവ്മാന് പവലിന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. 36 പന്തില് നിന്ന് അഞ്ച് ബൗണ്ടറിയും നാല് സിക്സും ഉൾപ്പടെ 63 റണ്സ് എടുത്ത ക്യാപ്റ്റന്റെ പ്രകടനം പക്ഷേ വിജയം സമ്മാനിച്ചില്ല. 16 പന്തില് നാല് ഫോറും രണ്ട് സിക്സും സഹിതം 37 റണ്സെടുത്ത് ആന്ദ്രേ റസ്സലും തിളങ്ങി. വാലറ്റത്ത് ജാസന് ഹോള്ഡര് 16 പന്തില് 28 റണ്സുമായി പുറത്താകാതെ നിന്നു.

ഓസ്ട്രേലിയക്കായി മാര്ക്കസ് സ്റ്റോയിനിസ് മൂന്ന് വിക്കറ്റുകള് വീഴ്ത്തി. ജോഷ് ഹെയ്സല്വുഡ്, സ്പെന്സര് ജോണ്സന് എന്നിവര് രണ്ട് വീതം വിക്കറ്റുകള് വീഴ്ത്തി. ജാസന് ബെഹറന്ഡ്രോഫ്, ആദം സാംപ എന്നിവര് ഓരോ വിക്കറ്റെടുത്തു.

'പിന്തുണയ്ക്കാമായിരുന്നു, പക്ഷേ അവര് നിശബ്ദരായി'; പി ടി ഉഷയ്ക്കും മേരി കോമിനുമെതിരെ സാക്ഷി മാലിക്

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഗ്ലെന് മാക്സ്വെല്ലിന്റ റെക്കോര്ഡ് സെഞ്ച്വറിയുടെ തിളക്കത്തിലാണ് ഓസീസ് ഹിമാലയൻ ടോട്ടൽ സ്വന്തമാക്കിയത്. മാക്സ്വെല് 55 പന്തില് നിന്ന് 12 ബൗണ്ടറിയും എട്ട് സിക്സുമടക്കം 120 റണ്സെടുത്തു പുറത്താകാതെ നിന്നു. ഇതോടെ രാജ്യാന്തര ടി20യിൽ ഏറ്റവും കൂടുതല് സെഞ്ച്വറി നേടുന്ന താരമെന്ന ബഹുമതിയും മാക്സ്വെല്ലിനെ തേടിയെത്തി. റെക്കോര്ഡിനൊപ്പം ഇന്ത്യന് നായകൻ രോഹിത് ശര്മ്മയ്ക്കൊപ്പമാണ് മാക്സ് വെൽ എത്തിയത്.

ക്യാപ്റ്റന് മിച്ചല് മാര്ഷ് 12 പന്തില് മൂന്ന് ബൗണ്ടറിയും രണ്ട് സിക്സും ഉൾപ്പടെ 29 റണ്സ് അടിച്ചുകൂട്ടി. ഡേവിഡ് വാര്ണര് 19 പന്തില് 22 റണ്സെടുത്തു. 14 പന്തില് രണ്ട് സിക്സും രണ്ട് ഫോറും ഉൾപ്പടെ 31 റണ്സെടുത്ത് ടിം ഡേവിഡ് പുറത്താകാതെ നിന്നു. വിന്ഡീസിന് വേണ്ടി ജേസൺ ഹോള്ഡര് രണ്ട് വിക്കറ്റുകള് വീഴ്ത്തി. അല്സാരി ജോസഫ്, റൊമാരിയോ ഷെഫേര്ഡ് എന്നിവര് ഓരോ വിക്കറ്റെടുത്തു.

To advertise here,contact us