ലഖ്നൗ: വെസ്റ്റ് ഇന്ഡീസ് ഫാസ്റ്റ് ബൗളര് ഷമര് ജോസഫ് ഇന്ത്യന് പ്രീമിയര് ലീഗിലേക്ക്. താരത്തെ ലഖ്നൗ സൂപ്പര് ജയന്റ്സ് ടീമിലെത്തിച്ചതായാണ് റിപ്പോര്ട്ടുകള്. മൂന്ന് കോടി രൂപയ്ക്കാണ് ലഖ്നൗ സൂപ്പര് ജയന്റ്സ് പുതിയ പേസ് സെന്സേഷനെ സ്വന്തമാക്കിയത്.
🚨 NEWS 🚨: Lucknow Super Giants name Shamar Joseph as replacement for Mark Wood. #TATAIPLDetails 🔽https://t.co/RDdWYxk2Vp
ഇംഗ്ലീഷ് പേസര് മാര്ക്ക് വുഡിന് പകരക്കാരനായാണ് താരത്തെ ടീമിലെത്തിച്ചത്. പരിക്കേറ്റതിനെ തുടര്ന്നാണ് മാര്ക് വുഡ് ഐപിഎല്ലില് നിന്ന് പിന്മാറിയത്.
അടുത്തിടെ ഗാബയില് ഓസ്ട്രേലിയയ്ക്കെതിരെ നടന്ന രണ്ടാം ടെസ്റ്റില് വെസ്റ്റ് ഇന്ഡീസിന്റെ വിജയശില്പ്പിയായിരുന്നു ഷമര് ജോസഫ്. രണ്ടാം ടെസ്റ്റില് ഏഴ് വിക്കറ്റുകള് വീഴ്ത്തിയ ഷമറിന്റെ ഒറ്റയാള് പോരാട്ടമാണ് വെസ്റ്റ് ഇന്ഡീസിന് ചരിത്രവിജയം സമ്മാനിച്ചത്. ഗാബയില് എട്ട് വിക്കറ്റ് വിജയമാണ് വിന്ഡീസ് സ്വന്തമാക്കിയത്.
ഇന്ത്യയെയും ഓസീസിനെയും വീഴ്ത്തിയ 7 വിക്കറ്റുകള്;ടെസ്റ്റ് റാങ്കിങ്ങില് കുതിച്ച് ഹാര്ട്ലിയും ഷമറും
അരങ്ങേറ്റ ടെസ്റ്റില് തന്നെ അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് ഷമര് വരവറിയിച്ചത്. ബാറ്റുകൊണ്ടും നിര്ണായക സംഭാവനകള് നല്കിയ ഷമര് ഗാബയില് രണ്ടാം ടെസ്റ്റില് പേരുകേട്ട ഓസീസ് നിരയുടെ നടുവൊടിച്ചു.