ഡൽഹി: പത്ത് വർഷത്തിലധികമായി ഇന്ത്യൻ ബൗളിംഗ് നിരയിൽ നിർണായ സാന്നിധ്യമാണ് മുഹമ്മദ് ഷമി. വിരാട് കോഹ്ലിയും രോഹിത് ശർമ്മയും നയിച്ച ടീമിൽ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ഷമി. എന്നാൽ ഷമിയുടെ മികച്ച നായകൻ ഇവർ രണ്ടുപേരുമല്ല. ഇതിഹാസ നായകൻ മഹേന്ദ്ര സിംഗ് ധോണിയെയാണ് ഷമി തന്റെ നായകനായി തിരഞ്ഞെടുത്തത്.
മികച്ച നായകൻ ആരെന്നത് ഒരു ബുദ്ധിമുട്ടേറിയ ചോദ്യമാണെന്ന് ഷമി പറഞ്ഞു. അത്തരം താരതമ്യങ്ങൾ നടത്താൻ കഴിയില്ല. ധോണി മികച്ച ക്യാപ്റ്റാനാണെന്ന് നമ്മുക്ക് അറിയാം. തന്നെ സംബന്ധിച്ചിടത്തോളം മഹേന്ദ്ര സിംഗ് ധോണിയാണ് മികച്ച ക്യാപ്റ്റനെന്ന് ഷമി പ്രതികരിച്ചു.
സാഹചര്യം അറിഞ്ഞ് കളിക്കുന്ന സഹാരൺ; ഇന്ത്യൻ ക്രിക്കറ്റിന് പ്രതീക്ഷയാകുന്ന യുവതാരം
മൂന്ന് വർഷത്തോളം ഷമി ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ കളിച്ചിട്ടുണ്ട്. 2015ലെ ലോകകപ്പിൽ ഭുവന്വേശർ കുമാറിന് പരിക്കേറ്റപ്പോൾ മുഹമ്മദ് ഷമിക്കാണ് ധോണി ന്യൂബോൾ നൽകിയത്. പിന്നീട് മധ്യ ഓവറുകളിലും ഷമിയെ മികച്ച രീതിയിൽ ധോണി ഉപയോഗിച്ചു.