സിംബാബ്വെയിൽ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ത്യ; അഞ്ച് മത്സരങ്ങൾ

സിംബാബ്വെ ക്രിക്കറ്റിനെ ഉയർത്തേണ്ട സമയമാണിത്.

ഹരാരെ: ഈ വർഷം ജൂലൈയിൽ സിംബാബ്വെയിൽ അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര കളിക്കാൻ ടീം ഇന്ത്യ. ജൂലൈ ആറ് മുതൽ 14 വരെയാണ് മത്സരങ്ങൾ. സിംബാബ്വെ ക്രിക്കറ്റും ബിസിസിഐയും ചേർന്നാണ് ഇക്കാര്യം അറിയിച്ചത്. ക്രിക്കറ്റ് ബോർഡുകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരമ്പര പ്രഖ്യാപിച്ചിരിക്കുന്നത്.

JUST IN: Zimbabwe to host India for T20I seriesDetails 🔽https://t.co/kqSK4dcolC pic.twitter.com/xnN6N6ReL2

ഇന്ത്യയ്ക്കൊപ്പം ട്വന്റി 20 പരമ്പര നടത്താൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് സിംബാബ്വെ ക്രിക്കറ്റ് പ്രതികരിച്ചു. ഇന്ത്യൻ ടീം എത്തുമ്പോൾ സിംബാബ്വെ ക്രിക്കറ്റിന് ആഗോള ശ്രദ്ധ ലഭിക്കുമെന്നും അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു.

അണ്ടർ 19 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്കോർ; ഇന്ത്യൻ ലക്ഷ്യം 245

ക്രിക്കറ്റിനെ വളർത്തുന്നതിൽ ഇന്ത്യൻ ക്രിക്കറ്റിന് നിർണായക പങ്കുണ്ടെന്നാണ് ബിസിസിഐയുടെ നിരീക്ഷണം. സിംബാബ്വെ ക്രിക്കറ്റിനെ ഉയർത്തേണ്ട സമയമാണിത്. ഇതിനായുള്ള എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ബിസിസിഐ വ്യക്തമാക്കി.

To advertise here,contact us