സച്ചിനും സഹ്റാനും സെഞ്ച്വറി; അണ്ടര് 19 ലോകകപ്പില് നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോര്

നേപ്പാളിനായി ഗുല്സന് ഝാ മൂന്നും ആകാശ് ചന്ദ് ഒരു വിക്കറ്റും നേടി

ജൊഹന്നാസ്ബര്ഗ്: അണ്ടര് 19 ലോകകപ്പ് സൂപ്പര് സിക്സില് നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോര്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില് 297 റണ്സെടുത്തു. ക്യാപ്റ്റന് ഉദയ് സഹ്റാന്റെയും സച്ചിന് ദാസിന്റെയും സെഞ്ച്വറിത്തിളക്കത്തിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. നേപ്പാളിനായി ഗുല്സന് ഝാ മൂന്നും ആകാശ് ചന്ദ് ഒരു വിക്കറ്റും നേടി.

Innings break!Centuries from Sachin Dhas & Captain Uday Saharan power #TeamIndia to 297/5 👏👏Stay tuned for the second innings ⏳Scorecard ▶️ https://t.co/6Vp3LnoN6N#BoysInBlue | #INDvNEP pic.twitter.com/bkOR245hwD

മത്സരത്തില് ടോസ് നേടിയ ഇന്ത്യന് ക്യാപ്റ്റന് ഉദയ് സഹ്റാന് നേപ്പാളിനെ ഫീല്ഡിങ്ങിനയയ്ക്കുകയായിരുന്നു. ആ തീരുമാനം ശരിയായെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യയുടെ പ്രകടനം. സ്കോര് ബോര്ഡില് 62 റണ്സ് ഉള്ളപ്പോള് ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപ്പണര്മാരായ ആദര്ശ് സിങ് (21), അര്ഷിന് കുല്ക്കര്ണി (18), വണ് ഡൗണായി എത്തിയ പ്രിയാന്ഷു മോളിയ (19) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്.

പോര്മുഖത്ത് തളരാതെ ജയ്സ്വാള്; ആദ്യദിനം ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്

എന്നാല് പിന്നീട് ക്രീസിലൊരുമിച്ച നായകന് സഹറാനും സച്ചിന് ദാസും തകര്ത്തടിച്ചതോടെ ഇന്ത്യന് സ്കോര് കുതിച്ചു. 48-ാം ഓവറില് 277 റണ്സ് നേടിയപ്പോഴാണ് പിന്നീട് വിക്കറ്റ് വീഴുന്നത്. സെഞ്ച്വറിയും കടന്ന് കുതിക്കുകയായിരുന്ന സച്ചിന് ദാസിനെ പുറത്താക്കി ഗുല്സന് ഝായാണ് നിര്ണായക കൂട്ടുകെട്ട് തകര്ത്തത്. 101 പന്തില് 11 ബൗണ്ടറിയും മൂന്ന് സിക്സുമടക്കം 116 റണ്സെടുത്ത് ഇന്ത്യയുടെ ടോപ് സ്കോററായാണ് സച്ചിന് മടങ്ങിയത്.

ചേട്ടന് എൻട്രി, അനിയന് സെഞ്ച്വറി; ഇന്ത്യന് ക്രിക്കറ്റിന്റെ സൂപ്പര് ഡ്യൂപ്പര് 'ഖാന് ബ്രദേഴ്സ്'

രണ്ട് ഓവറുകള്ക്ക് ശേഷം ഉദയ് സഹ്റാനെയും ഇന്ത്യയ്ക്ക് നഷ്ടമായി. സെഞ്ച്വറി നേടിയതിന് പിന്നാലെ സഹ്റാനെ ഗുല്സന് ഝാ പിടികൂടുകയായിരുന്നു. 107 പന്തില് ഒന്പത് ബൗണ്ടറികളടക്കം 100 റണ്സാണ് ഇന്ത്യന് നായകന്റെ സമ്പാദ്യം. ന്യൂസിലന്ഡിനെതിരായ കഴിഞ്ഞ മത്സരത്തില് സെഞ്ച്വറി നേടി ഇന്ത്യയുടെ വിജയശില്പ്പിയായ മുഷീര് ഖാന് ഒന്പത് റണ്സുമായി പുറത്താകാതെ നിന്നു.

To advertise here,contact us