ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ആവേശ ജയം സ്വന്തമാക്കിയിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ്. 27 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് വിൻഡീസ് സംഘം ഓസ്ട്രേലിയയിൽ ടെസ്റ്റ് വിജയിക്കുന്നത്. കമന്ററി ബോക്സിൽ വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയും ഉണ്ടായിരുന്നു. സ്വന്തം ടീമിന്റെ വിജയത്തിൽ ലാറയുടെ സന്തോഷം കമന്ററി ബോക്സിലും ആവേശമുണ്ടാക്കി.
കണ്ണീരണിഞ്ഞാണ് ലാറ വിൻഡീസ് ജയം ആഘോഷിച്ചത്. ഓസ്ട്രേലിയൻ മുൻ താരം ആദം ഗിൽക്രിസ്റ്റ് ലാറയെ ചേർത്തുപിടിച്ചു. ഒപ്പം ബോക്സിലുണ്ടായിരുന്ന ന്യൂസിലാൻഡ് മുൻ താരം ഇയാൻ സ്മിത്ത് കയ്യടിച്ചും വിൻഡീസ് ജയം ആഘോഷമാക്കി. മൂന്ന് മുൻ താരങ്ങളുടെയും ക്രിക്കറ്റ് ആവേശം ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.
The 3 Kings…@gilly381 @BrianLara #Smithy ❤️ test cricket…@FoxCricket pic.twitter.com/rQBxho9z3B
ഫോണും ഇന്റർനെറ്റും ഇല്ല, ക്രിക്കറ്റ് കളിച്ചുള്ള പരിചയവും കുറവ്, പക്ഷേ ഓസീസിനെതിരെ ഷമർ വിൻഡീസ് ഹീറോ
ആവേശകരമായ പോരാട്ടത്തിൽ എട്ട് റൺസിന്റെ ജയമാണ് വിൻഡീസ് സംഘം സ്വന്തമാക്കിയത്. പേസർ ഷമർ ജോസഫിന്റെ ഏഴ് വിക്കറ്റ് പ്രകടനം വിൻഡീസ് വിജയത്തിൽ നിർണായകമായി. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരം വീതം വിജയിച്ചു.