മെല്ബണ്: ഓസ്ട്രേലിയയുടെ സ്റ്റാര് ഓള്റൗണ്ടര് ഗ്ലെന് മാക്സ്വെല്ലിനെ ആശുപത്രിയില് പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം അഡ്ലെയ്ഡില് നടന്ന നിശാപാര്ട്ടിക്കിടെയായിരുന്നു സംഭവം. മദ്യപാനത്തെ തുടര്ന്നുണ്ടായ പ്രശ്നങ്ങളാണ് ആശുപത്രിയില് പ്രവേശിപ്പിച്ചതിന് കാരണമെന്നാണ് റിപ്പോര്ട്ടുകള്.
Glenn Maxwell reportedly got hospitalized after a night out in Adelaide.#GlennMaxwell #Australia #cricket #CricketTwitter https://t.co/HAUE8kTj5F
സംഭവത്തെക്കുറിച്ച് കൂടുതല് വിവരങ്ങള് ലഭ്യമല്ല. മുന് ഓസീസ് പേസര് ബ്രെറ്റ് ലീ തന്റെ ബാന്ഡായ സിക്സ് ആന്ഡ് ഔട്ടിനൊപ്പം പ്രകടനം നടത്തുന്നതിന് മുന്പാണ് മാക്സ്വെല് നിശാപാര്ട്ടിക്കായി അഡ്ലെയ്ഡിന് എത്തിയതെന്നാണ് വിവരം. ഇതിനിടെ സംഘര്ഷം ഉണ്ടായോ എന്ന് വ്യക്തമല്ല. താരം ഉടനെ തന്നെ ആശുപത്രി വിട്ടെന്നും സൂചനകളുണ്ട്. അതേസമയം സംഭവത്തില് ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം പ്രഖ്യാപിച്ചു.
ഇംഗ്ലണ്ട് പരമ്പര; ആദ്യ രണ്ട് ടെസ്റ്റുകളിൽ വിരാട് കോഹ്ലി കളിക്കില്ല
അടുത്ത മാസം വെസ്റ്റ് ഇന്ഡീസിനെതിരായി ആരംഭിക്കാനിരിക്കുന്ന പരമ്പരയില് ഓസീസിന്റെ ഏകദിന ടീമില് നിന്ന് മാക്സ്വെല്ലിനെ ഒഴിവാക്കിയിരുന്നു. തീരുമാനത്തിന് ഈ സംഭവവുമായി ഒരു ബന്ധവുമില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. ശേഷം നടക്കുന്ന ടി20 പരമ്പരയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നതിന് വേണ്ടിയാണ് താരത്തെ ഏകദിന ടീമില് പരിഗണിക്കാതിരുന്നത്. ഇന്ത്യയില് നടന്ന ഏകദിന ലോകകപ്പിനിടെ മാക്സ്വെല്ലിന് 'ഗോള്ഫ് കാര്ട്ടിൽ' നിന്ന് വീണ് പരിക്കേറ്റിരുന്നു.