വിശ്രമമില്ലാതെ പരിശീലനം; സമൂഹമാധ്യമങ്ങളിൽ തരംഗമായി അജിൻക്യ രഹാനെ

ടെസ്റ്റിൽ ഇന്ത്യ ഏറെ ആശ്രയിക്കുന്ന താരമായിരുന്നു 35കാരനായ രഹാനെ

ഡൽഹി: സമൂഹമാധ്യമങ്ങളിൽ താരമായി ഇന്ത്യൻ ക്രിക്കറ്റ് താരം അജിൻക്യ രഹാനെ. നാല് സെക്കന്റ് ദൈർഘ്യമുള്ള രഹാനെയുടെ പരിശീലന ദൃശ്യങ്ങൾ ഇപ്പോൾ തരംഗമാകുകയാണ്. വിശ്രമമില്ലാത്ത ദിവസങ്ങൾ എന്നാണ് രഹാനെ വീഡിയോയ്ക്ക് തലക്കെട്ട് നൽകിയിരിക്കുന്നത്. എന്നാൽ വീഡിയോ പോസ്റ്റ് ചെയ്ത സമയത്തെയാണ് സമൂഹമാധ്യമങ്ങൾ പ്രകീർത്തിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ വലിയ തോൽവി ഏറ്റുവാങ്ങിയിരുന്നു. ഇന്നിംഗ്സിനും 32 റൺസിനുമായിരുന്നു ഇന്ത്യൻ തോൽവി. അജിൻക്യ രഹാനെയെപ്പോലെ വിദേശ പിച്ചുകളിൽ തിളങ്ങാൻ കഴിയുന്ന താരത്തിന്റെ അസാന്നിധ്യം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. പിന്നാലെയാണ് രഹാനെയുടെ പരിശീലനവും സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.

No rest days 🏏 pic.twitter.com/EM218MqMhK

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; നേപ്പാൾ ക്രിക്കറ്റ് താരം കുറ്റക്കാരൻ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലാണ് രഹാനെ ഇന്ത്യയ്ക്കായി അവസാനം കളിച്ചത്. ടെസ്റ്റിൽ ഇന്ത്യ ഏറെ ആശ്രയിക്കുന്ന താരമായിരുന്നു 35കാരനായ രഹാനെ. എന്നാൽ സ്ഥിരതയില്ലായ്മയാണ് രഹാനെയ്ക്ക് തിരിച്ചടിയാകുന്നത്. വേഗതയിൽ സ്കോർ ചെയ്യാൻ ബുദ്ധിമുട്ടുന്നത് ഏകദിന ക്രിക്കറ്റിൽ നിന്നും രഹാനെയെ മാറ്റിനിർത്തി.

To advertise here,contact us