മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കൊരുങ്ങുന്ന ഇന്ത്യന് ടീമിന് വന് തിരിച്ചടി. ഇന്ത്യന് പേസര് മുഹമ്മദ് ഷമി ടെസ്റ്റ് പരമ്പരയില് നിന്ന് പുറത്തായതായി ബിസിസിഐ അറിയിച്ചു. പരിക്ക് ഭേദമാകാത്തതിനാലാണ് താരത്തിന് രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര നഷ്ടമാവുന്നത്.
പരമ്പരയില് പങ്കെടുക്കുന്നതിന് ഫിറ്റ്നസ് ടെസ്റ്റിന് വിധേയനായ മുഹമ്മദ് ഷമിയ്ക്ക് ബിസിസിഐയുടെ മെഡിക്കല് ടീം അനുമതി നല്കിയിരുന്നില്ല. കാല്പാദത്തിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. ഏകദിന ലോകകപ്പ് മത്സരങ്ങളില് മിന്നും പ്രകടനം പുറത്തെടുത്ത മുഹമ്മദ് ഷമിയുടെ അഭാവം ടീം ഇന്ത്യയ്ക്ക് വലിയ നഷ്ടമായിരിക്കും. ഷമിയുടെ പകരക്കാരനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ദ്രാവിഡില്ല, പകരക്കാരനായി ലക്ഷ്മണുമില്ല; ഏകദിന പരമ്പരയില് ഇന്ത്യയ്ക്ക് സര്പ്രൈസ് പരിശീലകന്
അതേസമയം ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന ടീമില് നിന്ന് ഇന്ത്യന് പേസര് ദീപക് ചാഹറും പിന്വാങ്ങി. കുടുംബവുമായി ബന്ധപ്പെട്ട മെഡിക്കല് എമര്ജന്സിയെ തുടര്ന്നാണ് ചാഹര് പിന്വാങ്ങിയതെന്ന് ബിസിസിഐ അറിയിച്ചു. വിജയ് ഹസാരെ ട്രോഫിയില് കാഴ്ചവെച്ച തകര്പ്പന് പ്രകടനമാണ് താരത്തിന് ഇന്ത്യന് ടീമില് ഇടം നേടിക്കൊടുത്തത്. ചാഹറിന് പകരം ബംഗാള് പേസര് ആകാശ്ദീപിനെ ടീമിലുള്പ്പെടുത്തിയിട്ടുണ്ട്.
🚨 NEWS 🚨Deepak Chahar withdrawn from the ODI series; Mohd. Shami ruled out of the Test series.Details 🔽 #TeamIndia | #SAvIND https://t.co/WV86L6Cnmt pic.twitter.com/oGdSJk9KLK
ഡിസംബര് 17 ഞായറാഴ്ച ജൊഹന്നാസ്ബര്ഗിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ആരംഭിക്കുന്നത്. രണ്ടാം മത്സരം 19നും മൂന്നാം മത്സരം 21നുമാണ് നടക്കുക. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന് പര്യടനത്തില് അവസാനം നടക്കുന്ന ടെസ്റ്റ് പരമ്പരയില് രണ്ട് മത്സരങ്ങളാണുള്ളത്. ഡിസംബര് 26 മുതല് 30 വരെയാണ് ഒന്നാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ജനുവരി മൂന്ന് മുതല് ഏഴ് വരെ നടക്കും.