ഇംഗ്ലണ്ട് ടെസ്റ്റിനൊരുങ്ങി ഇന്ത്യൻ വനിതകൾ; മത്സരം നാളെ

ട്വന്റി 20 പരമ്പരയിലെ തോൽവിക്ക് തിരിച്ചടി നൽകാനാവും ഇന്ത്യയുടെ ശ്രമം.

മുംബൈ: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ വനിതകൾ ടെസ്റ്റ് ക്രിക്കറ്റിലെ വെള്ളകുപ്പായമണിയും. ഇംഗ്ലണ്ടിനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിൻ്റെ പരമ്പര നാളെ ആരംഭിക്കും. മുംബൈയിലെ ഡി വൈ പാട്ടിൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ട്വന്റി 20 പരമ്പരയിലെ തോൽവിക്ക് തിരിച്ചടി നൽകാനാവും ഇന്ത്യയുടെ ശ്രമം.

Preps ✅ #TeamIndia is gearing up for the #INDvENG Test 👌 👌 @IDFCFIRSTBank pic.twitter.com/2kl5pgn9Of

ഹർമ്മൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീമിൽ സ്മൃതി മന്ദാന, ഷഫാലി വർമ്മ, ജമീമ റോഡ്രിഗസ് തുടങ്ങിയവരെല്ലാം ഉണ്ട്. ദീപ്തി ശർമ്മയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. രേണുക സിംഗ്, സൈക ഇസ്ഹാഖ് എന്നിവരാണ് പ്രധാന ബൗളർമാർ. ഹീതർ നൈറ്റ് ആണ് ഇംഗ്ലണ്ട് ടീമിനെ നയിക്കുന്നത്.

അർജുന അവാർഡ് പട്ടികയിൽ മുഹമ്മദ് ഷമി?; കായിക മന്ത്രാലയത്തിന് കത്തയച്ച് ബിസിസിഐ

ഇന്ത്യൻ വനിതകളും ഇംഗ്ലണ്ടുമായി 14 തവണ ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എന്നാൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യൻ വനിതകൾക്ക് വിജയിക്കാൻ കഴിഞ്ഞത്. അത് രണ്ട് കഴിഞ്ഞ അഞ്ച് മത്സരങ്ങൾക്കിടെയിലായിരുന്നു. സ്വന്തം നാട്ടിൽ നടക്കുന്ന മത്സരമെന്ന ആത്മവിശ്വാസമാണ് ഇന്ത്യൻ ടീമിനുള്ളത്.

To advertise here,contact us