അർജുന അവാർഡ് പട്ടികയിൽ മുഹമ്മദ് ഷമി?; കായിക മന്ത്രാലയത്തിന് കത്തയച്ച് ബിസിസിഐ

ലോകകപ്പിൽ ഏഴ് മത്സരങ്ങൾ കളിച്ച ഷമി 24 വിക്കറ്റുകൾ വീഴ്ത്തി.

ഡൽഹി: ഇത്തവണത്തെ അർജുന അവാർഡ് പട്ടികയിൽ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ പേരും ഉൾപ്പെടുത്തിയതായി സൂചന. ഏകദിന ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിനാണ് ഷമിയെ അവാർഡ് പട്ടികയിൽ ഉൾപ്പെടുത്തിയത്. നേരത്തെ ഷമിയുടെ പേര് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നാലെ കായിക മന്ത്രാലയത്തോട് ഷമിയുടെ പേര് ഉൾപ്പെടുത്താൻ ബിസിസിഐ പ്രത്യേക അഭ്യർത്ഥന നടത്തുകയായിരുന്നു.

ഈ ലോകകപ്പിൽ ഏഴ് മത്സരങ്ങൾ കളിച്ച ഷമി 24 വിക്കറ്റുകൾ വീഴ്ത്തി. ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയത് ഷമി ആയിരുന്നു. മൂന്ന് ലോകകപ്പിലായി 55 വിക്കറ്റുകൾ ഷമി നേടിയിട്ടുണ്ട്. ഒരു ലോകകപ്പ് പതിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഷമിയുടെ പേരിലാണ്.

'ജീവിതത്തിൽ മുന്നോട്ടുപോകണം, പക്ഷേ എളുപ്പമല്ല'; രോഹിത് ശർമ്മ

നാല് താരങ്ങൾക്ക് മാത്രമാണ് ലോകകപ്പ് ചരിത്രത്തിൽ ഷമിയേക്കാൾ വിക്കറ്റുകളുള്ളത്. ലസീത് മലിംഗ 56ഉം മിച്ചൽ സ്റ്റാർക് 65ഉം മുത്തയ്യ മുരളീധരൻ 68ഉം ഗ്ലെൻ മഗ്രാത്ത് 71ഉം വിക്കറ്റുകൾ ലോകകപ്പിൽ ആകെ നേടിയിട്ടുണ്ട്.

To advertise here,contact us