സംസ്ഥാനത്ത് ഇന്നും സ്വര്ണവിലയില് മാറ്റമില്ല. ഇന്ന് 6,760 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. ഒരു പവന്റെ വില 54,080 രൂപയാണ്. ഈ മാസം ഏറ്റവും ഉയര്ന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ ആറാം തീയതിയാണ്. അന്ന് 54,120 രൂപയായിരുന്നു ഒരു പവന്റെ വില.
ഇതിന് ശേഷം ചെറിയ ഏറ്റക്കുറച്ചിലുകള് സംഭവിച്ച് സ്വര്ണവില വീണ്ടും 54,080 രൂപയെന്ന നിരക്കിലാണ് എത്തി നില്ക്കുന്നത്. സ്വര്ണ വില 54,000 കടന്ന സാഹചര്യത്തില് വിപണിയില് വലിയ നിശ്ചലാവസ്ഥയാണ് നിലവിലുള്ളത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്ണവിലയില് പ്രതിഫലിക്കുന്നത്.