കുതിച്ചുയർന്ന് സ്വര്ണവില

ഗ്രാമിന് 75 രൂപ വര്ധിച്ചു

സംസ്ഥാനത്ത് വീണ്ടും സ്വര്ണവില വര്ധിച്ചു. പവന് 600 രൂപയാണ് വര്ധിച്ചത്. ഇന്ന് ഒരു പവന് സ്വര്ണത്തിന്റെ വില 53,720 രൂപയാണ്. ഗ്രാമിന് 75 രൂപയാണ് വര്ധിച്ചത്. 6715 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില.

കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്ന്ന് സ്വര്ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയും കുറഞ്ഞും നില്ക്കുകയാണ് സ്വര്ണവില.

ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്ണവിലയില് പ്രതിഫലിക്കുന്നത്.

To advertise here,contact us