കഴിഞ്ഞ വർഷം 30 കോടിയുടെ നഷ്ടം; ഇക്കൊല്ലമത് കോടികളുടെ ലാഭമാക്കി ട്വിറ്റർ ഇന്ത്യ

ട്വിറ്റർ ഇന്ത്യയുടെ മൊത്തം ആസ്തി 2023 സാമ്പത്തിക വർഷത്തിൽ ഏഴ് ദശലക്ഷം ഡോളറായി ഉയർന്നു

ന്യൂഡൽഹി: സോഷ്യൽ മീഡിയ വെബ്സൈറ്റ് എക്സിന്റെ ഇന്ത്യൻ ഉപസ്ഥാപനമായ ട്വിറ്റർ കമ്മ്യൂണിക്കേഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 2023 സാമ്പത്തിക വർഷത്തിൽ ഏകദേശം 30.4 കോടിയുടെ ലാഭമുണ്ടാക്കി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 31.8 കോടി രൂപയുടെ നഷ്ടമായിരുന്ന സ്ഥാനത്താണ് ഈ നേട്ടം.

2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 32.4% വർധിച്ച് 207.6 കോടി രൂപയിലെത്തിയതായി കമ്പനിയുടെ സാമ്പത്തിക പ്രസ്താവന പ്രകാരം പറയുന്നു. 2022 സാമ്പത്തിക വർഷത്തില് 156.7 കോടിയായിരുന്നു കമ്പനിയുടെ വരുമാനം. 2023 സാമ്പത്തിക വർഷത്തിൽ ചെലവ് 168.2 കോടിയായി കുറയ്ക്കാനും കമ്പനിക്ക് കഴിഞ്ഞു.

ട്വിറ്റർ ഇന്ത്യയുടെ മൊത്തം ആസ്തി 2023 സാമ്പത്തിക വർഷത്തിൽ ഏഴ് ദശലക്ഷം ഡോളറായി ഉയർന്നു. മുൻ സാമ്പത്തിക വർഷത്തിൽ അത് 5.3 ദശലക്ഷമായിരുന്നു. ഇരുവർഷങ്ങളും താരതമ്യം ചെയ്യുമ്പോൾ 29.3 ശതമാനാത്തിന്റെ വളർച്ചയാണുള്ളത്.

To advertise here,contact us