ഐപിഎൽ 2024 കലാശ പോരാട്ടം നാളെ; മൂന്നാം കിരീടത്തിന് കൊൽക്കത്ത, രണ്ടാം കിരീടം തേടി ഹൈദരാബാദ്

ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തില് നടക്കുന്ന കലാശപ്പോരില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് സണ്റൈസേഴ്സ് ഹൈദരാബാദിനെ നേരിടും.

ലീഗ് ഘട്ടത്തില് ഏറ്റുമുട്ടിയപ്പോഴും വിജയം ശ്രേയസ് അയ്യര് നയിക്കുന്ന കൊല്ക്കത്തയ്ക്കൊപ്പമായിരുന്നു.

ഒന്നാം ക്വാളിഫയറില് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും ഹൈദരാബാദിന് കൊല്ക്കത്തയെ വീഴ്ത്താനായില്ല.

രണ്ടാം ക്വാളിഫയറില് സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്സിനെ തകര്ത്താണ് ഹൈദരാബാദ് ഫൈനല് ഉറപ്പിച്ചത്.

ലോകകപ്പ് ജേതാവായ പാറ്റ് കമ്മിന്സ് നയിക്കുന്ന സണ്റൈസേഴ്സ് രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.

2016ലാണ് സണ്റൈസേഴ്സ് ഹൈദരാബാദ് തങ്ങളുടെ ഒരേയൊരു ഐപിഎല് കിരീടം സ്വന്തമാക്കിയത്.

മൂന്നാം കിരീടത്തിനായി ശ്രേയസ് അയ്യര് നയിക്കുന്ന കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് ഇറങ്ങും.

2012ലും 2014ലുമാണ് കൊല്ക്കത്ത ഐപിഎല് ജേതാക്കളായത്.

To advertise here,contact us