സൂപ്പർ ലീഗ് കേരള; നടൻ പൃഥ്വിരാജ് കൊച്ചി പൈപ്പേഴ്സിന്റെ സഹ ഉടമ

പൃഥ്വിരാജും പങ്കാളി സുപ്രിയ മേനോനും കൂടി സഹ ഉടമകളാകുന്നതോടെ ടീം എസ്എൽകെ സെലിബ്രിറ്റി ടീമായി മാറും

കൊച്ചി: കേരളത്തിലെ പ്രൊഫഷനൽ ഫുട്ബോൾ ടീമിന്റെ സഹ ഉടമയാകുന്ന ആദ്യ ചലച്ചിത്ര താരമായി പൃഥ്വിരാജ്. സൂപ്പർ ലീഗ് കേരള (എസ്എൽകെ) ഫുട്ബോൾ ടീമായ കൊച്ചി പൈപ്പേഴ്സിൽ അദ്ദേഹം ഓഹരി പങ്കാളിത്തമെടുത്തതായാണ് സൂചന.

നേരത്തെ തൃശ്ശൂർ റോർസ് ടീമിൽ ഓഹരി പങ്കാളിത്തമെടുക്കാൻ നിലവിലെ ഉടമകളുമായി നടൻ ചർച്ചകൾ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. തുടർന്നാണ് കൊച്ചി ടീമിൽ പങ്കാളിയായത്. മുൻ രാജ്യന്തര ടെന്നീസ് താരവും എസ്ജി സ്പോർട്സ് ആൻഡ് എന്റർടെയ്ൻമെന്റ്സ് സിഒ മഹേഷ് ഭൂപതിയും ചലച്ചിത്ര താരം ലാറ ദത്തയുമാണ് നിലവിൽ കൊച്ചി പൈപ്പേഴ്സ് ടീം ഉടമകൾ.

ജയം അനിവാര്യം; പരഗ്വേ പൂട്ട് പൊളിക്കാനാവുമോ വിനീഷ്യസ്-റോഡ്രിഗ്വോ-എൻഡ്രിക്ക് കാനറി കോംബോയ്ക്ക്

പൃഥ്വിരാജും പങ്കാളി സുപ്രിയ മേനോനും കൂടി സഹ ഉടമകളാകുന്നതോടെ ടീം എസ്എൽകെ സെലിബ്രിറ്റി ടീമായി മാറും. കേരളത്തിലെ ആദ്യ പ്രൊഫഷണൽ ഫുടബോൾ ലീഗായ എസ്എൽകെ സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു.

To advertise here,contact us