കോപ്പ അമേരിക്ക ഫുട്ബോളിൽ അർജന്റീന സെമിയിൽ കടന്നു. എന്നാൽ കായിക ലോകത്തെ ചർച്ച ലയണൽ മെസ്സിയെക്കുറിച്ചാണ്. പാഴാക്കിയ പെനാൽറ്റി കിക്കിനെക്കുറിച്ചാണ്. ഫുട്ബോൾ മിശിഹാ എല്ലാം നേടിക്കഴിഞ്ഞു. ലോകചാമ്പ്യനാണ്, കോപ്പയും ഫൈനലിസമയും സ്വന്തമാക്കി. ലോകചാമ്പ്യനായ അർജന്റീനയ്ക്കൊപ്പം കളിക്കണം. കായിക ലോകം മെസ്സിയെ കാണുന്നതിന് കാരണമിതാണ്. കളിക്കളത്തിൽ ഇപ്പോൾ അയാൾ പരീക്ഷണത്തിലാണ്. കോർണർ കിക്കുകളിൽ നിന്ന് പലതവണ ഒളിംപിക് ഗോളിന് ശ്രമിച്ചു. കോപ്പയിൽ ലഭിച്ച പെനാൽറ്റിയിൽ അയാൾ ശ്രമിച്ചത് പനേങ്ക കിക്കിനാണ്.
Lionel Messi MISSES the first penalty 🤯❌ pic.twitter.com/qJYXPSnX8L
അരനൂറ്റാണ്ടിനടുത്ത് പഴക്കമുള്ള ഒരു ചരിത്രം. വർഷം 1976. യൂറോ കപ്പിന്റെ ഫൈനൽ. ജർമ്മൻ സംഘത്തിന്റെ കൈയ്യിലായിരുന്നു ലോകകപ്പും യൂറോ കപ്പുമുണ്ടായിരുന്നത്. യൂറോ കയ്യിൽ തന്നെ വെക്കാൻ ജർമ്മനി വീണ്ടുമിറങ്ങി. എതിരാളികൾ ചെക്കോസ്ലൊവേക്യ. ഫൈനൽ സമനില ആയാൽ രണ്ട് ദിവസത്തിന് ശേഷം വീണ്ടും മത്സരം നടത്തും. പക്ഷേ ജർമ്മൻ സംഘം ഒരു ആവശ്യവുമായെത്തി. ചില താരങ്ങൾക്ക് ഒഴിവുകാല യാത്രകളുണ്ട്. മത്സരം സമനില ആയാൽ ഉടൻ തന്നെ ഷൂട്ടൗട്ട് നടത്തണം. ഈ ആവശ്യം അംഗീകരിക്കപ്പെട്ടു.
മത്സരം തുടങ്ങി. 25 മിനിറ്റ് പിന്നിട്ടു. ജർമ്മനിയെ ഞെട്ടിച്ചുകൊണ്ട് ചെക്കോ സ്ലൊവാക്യയുടെ രണ്ട് ഗോളുകൾ. 28-ാം മിനിറ്റിൽ ജർമ്മനി ഒരു ഗോൾ മടക്കി. സമനില പിടിക്കാൻ 89 മിനിറ്റ് കാത്തിരുന്നു. നിശ്ചിത സമയം പൂർത്തിയായി. അധികസമയവും കഴിഞ്ഞു. മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്. പിന്നെ സിനിമയെ വെല്ലുന്ന ക്ലൈമാക്സ് രംഗങ്ങൾ.
വിരമിക്കല് എപ്പോഴാണ്? മറുപടിയുമായി ജസ്പ്രീത് ബുംറ
ആദ്യ മൂന്ന് കിക്കുകൾ ഇരുടീമുകളും വലയിലെത്തിച്ചു. നാലാം കിക്ക് ചെക്കോസ്ലൊവേക്യ ഗോളാക്കിയപ്പോൾ ജർമ്മനി പാഴാക്കി. സ്കോർ 4-3. ഇതോടെ ചെക്കിന്റെ അഞ്ചാം കിക്ക് ജർമ്മനിക്ക് തടഞ്ഞേ തീരു. കിക്കെടുക്കാനായി ഒരാൾ നടന്നടുത്തു. അന്റോണിൻ പനേങ്ക എന്നാണ് അയാളുടെ പേര്. യൂറോപ്പിന് അത്ര പരിചയമല്ലാത്ത ഒരു ഷോട്ട് അയാളുടെ കാലിൽ നിന്ന് പിറന്നു. വേഗത്തിൽ പന്തിലേക്ക് ഓടിയടുക്കുക. പതിയെ പന്ത് തട്ടുക. ഗോൾകീപ്പർ ഡൈവ് ചെയ്തുകഴിഞ്ഞാൽ പന്ത് വലയിലാകും. എന്നാൽ ഗോളാകാതിരിക്കാനും സാധ്യതയേറെ. അന്ന് അന്റോണിൻ പനേങ്കയുടെ കിക്ക് കൃത്യമായി വലയിലായി. ജർമ്മനിയിൽ നിന്നും യൂറോ കപ്പ് ചെക്കോസ്ലൊവാക്യയിലേക്ക് പറന്നു.
കാൽപ്പന്തിന്റെ തലമുറകൾ കടന്നുപോയി. പ്രസിദ്ധമായ പനേങ്ക കിക്ക് മൈതനങ്ങളിൽ ആവർത്തിച്ചു. സിനദിൻ സിദാനും സ്ലാട്ടന് ഇബ്രാഹിമോവിച്ചും ആന്ദ്രെ പിര്ലോയും പനേങ്ക കിക്കുകൾ വലയിലെത്തിച്ചവരാണ്. പനേങ്ക പെനാൽറ്റികൾ മാത്രമല്ല പനേങ്ക ഫ്രീക്വിക്കുകളും ലിയോ പലതവണ വലയിലാക്കിയിട്ടുണ്ട്. പിന്നെ കോപ്പയിലെ പെനാൽറ്റി മിസ്. ഇത് ലോകചാമ്പ്യന്മാരുടെ നിരയാണ്. ഹുലിയൻ അൽവാരസും ലൗട്ടാരോ മാർട്ടിനെസും റോഡ്രിഗോ ഡി പോളും മാക് അലിസ്റ്ററും എമിലിയാനോ മാർട്ടിനെസും തുടങ്ങി സന്തുലിതമായ നിര. കോപ്പയിലെ ഹോട്ട് ഫേവറിറ്റുകൾ ജയം തുടരുക തന്നെ ചെയ്യും.