മലയോര ജില്ലയിൽ വനിതാ ക്രിക്കറ്റ് വളരുന്നു; പെൺകുട്ടികൾക്ക് പരിശീലനവുമായി കല്ലാർ സ്കൂൾ

ഓരോ താരത്തിന്റെയും കഴിവ് അനുസരിച്ചാണ് പരിശീലനം നൽകുന്നത്.

icon
dot image

ഇടുക്കി: നിരവധി കായിക താരങ്ങളെ രാജ്യത്തിന് സംഭാവന ചെയ്ത ഇടുക്കി ജില്ല ഇപ്പോൾ വനിതാ ക്രിക്കറ്റ് താരങ്ങളെയും വളർത്തിയെടുക്കാനുള്ള പരിശ്രമത്തിലാണ്. സംസ്ഥാന ജില്ലാ ടീമുകളിൽ സെലക്ഷൻ ലഭിച്ചവരടക്കം ജൂനിയർ - സീനിയർ വിഭാഗത്തിൽ ആയി 30 പെൺകുട്ടികൾക്കാണ് കല്ലാർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പരിശീലനം നൽകുന്നത്. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പരിശീലനം.

മുമ്പ് തൊടുപുഴയിൽ മാത്രമായിരുന്നു പരിശീലനം ഉണ്ടായിരുന്നത്. എന്നാൽ ഹൈറേഞ്ചിൽ നിന്ന് കുട്ടികൾ എത്താതെ വന്നതോടെയാണ് മറ്റ് നാല് പരിശീലന കേന്ദ്രങ്ങൾ കൂടി ആരംഭിച്ചത്. അതിൽ പെൺകുട്ടികളെ ലക്ഷ്യം വെച്ചുള്ളതാണ് കല്ലാർ സ്കൂളിലെ ഈ പരിശീലനം.

ഏറെ താഴെ നിന്നും ഒരു തിരിച്ചടി; സൗദി പ്രോ ലീഗിൽ അൽ നസറിന് ഞെട്ടിക്കുന്ന തോൽവി

സ്കൂളിൽ പരിശീലനം ലഭിച്ചപ്പോൾ ഒരു കൗതുകത്തിനായി ക്രിക്കറ്റിലേക്ക് ഇറങ്ങിയതാണ് എൽന മരിയ ജോൺസൺ. ഇന്ന് സംസ്ഥാന ക്രിക്കറ്റിലെ നിർണായക താരമായി എൽന. എന്നാൽ ചെറുപ്പം മുതലേ ക്രിക്കറ്റിനോട് ഏറെ താല്പര്യമുണ്ടായിരുന്ന ദക്ഷിണ എന്ന പെൺകുട്ടി പലരുടെയും എതിർപ്പുകളെ അവഗണിച്ചാണ് ക്രിക്കറ്റിൽ നിലയുറപ്പിച്ചത്.

ക്രിക്കറ്റ് ചരിത്രത്തിൽ മുഴങ്ങിനിൽക്കുന്ന പേര്; സർ വിവിയൻ റിച്ചാർഡ്സിന് പിറന്നാൾ

ഓരോ താരത്തിന്റെയും കഴിവ് അനുസരിച്ചാണ് പരിശീലനം നൽകുന്നത്. ബാറ്റർമാരെങ്കിൽ അതിലും ബൗളർ ആണെങ്കിലും അവിടെയും പരിശീലനം നൽകും. എന്തായാലും കല്ലാർ സ്കൂളിൽ പരിശീലനം തേടുന്നവരെല്ലാം ഒരുപോലെ പറയുന്ന ഒരാഗ്രഹമുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കണം. ഈ താരങ്ങൾ ഇന്ത്യയെ നയിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ഇടുക്കി എന്ന മലയോര ജില്ല.

To advertise here,contact us