ജാഗ്രതാ നിർദ്ദേശം, മൂഴിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നു; റെഡ് അലേർട്ട് പ്രഖ്യാപിച്ചു

കക്കാട്ടാറിന്റെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

പത്തനംതിട്ട: മൂഴിയാർ ഡാമിലെ ജലനിരപ്പ് 190 മീറ്ററിന് മുകളിൽ എത്തിയ സാഹചര്യത്തിൽ ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഡാമിലെ ജലനിരപ്പ് 192.63 മീറ്ററിൽ എത്തിയാൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. കക്കാട്ടാറിന്റെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

കക്കാട്ടാറിൽ ആങ്ങമൂഴി, സീതത്തോട് ഭാഗങ്ങളിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്. നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

To advertise here,contact us