പോക്സോ കേസ് പ്രതി പൊലീസിന്റെ പല്ലിടിച്ചു പൊട്ടിച്ചു

മുഖത്തിനേറ്റ മര്ദ്ദനത്തില് പൊലീസുകാരന്റെ പല്ലൊടിഞ്ഞു

ഇടുക്കി: തൊടുപുഴയില് പൊലീസുകാരന് നേരെ പോക്സോ കേസ് പ്രതിയുടെ അക്രമം. പതിനഞ്ച് കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അഭിജിത്താണ് പൊലീസിനെ ആക്രമിച്ചത്. കോടതിയില് കൊണ്ടു പോകുന്നതിനിടെ ഭക്ഷണം കഴിക്കുന്നതിനായി കൈവിലങ്ങ് അഴിച്ചപ്പോഴായിരുന്നു പ്രതിയുടെ ആക്രമണം.

മുഖത്തിനേറ്റ മര്ദ്ദനത്തില് പൊലീസുകാരന്റെ പല്ലൊടിഞ്ഞു. രക്ഷ പെടാന് ശ്രമിക്കുന്നതിനിടെ അഭിജിതിനെ പൊലീസ് പിടികൂടി. പൊലീസിനെ ആക്രമിച്ചതിനടക്കമുള്ള വകുപ്പുകളും അഭിജിത്തിനെതിരെ ചുമത്തി.

പെണ്കുട്ടിയുടെ മൊഴി പ്രകാരം അഭിജിത്തിനെയും സുഹൃത്തായ സനീഷിനെയും ഇന്നലെ വൈകിട്ടാണ് പോലീസ് പിടികൂടിയത്. പ്രതികളെ കോടതിയില് ഹാജരാക്കി റിമാന്റ് ചെയ്തു.

To advertise here,contact us