ട്രെൻഡിങ്ങായി സോളോ വിവാഹങ്ങൾ, ജപ്പാനിൽ വൻ വർദ്ധനവ്

സോളോ വിവാഹ മേഖലയിൽ ഇത് പുതിയ വ്യവസായത്തിന് തുടക്കം കുറിച്ചിട്ടുണ്ട്

കല്യാണം കഴിക്കണം എന്നാൽ ഭാര്യ ആകേണ്ട, ന്യൂജനറേഷന്റെ ട്രെൻഡ് ആയി മാറിയിരിക്കുകയാണ് സോളോ വെഡിങ്ങുകൾ. വിവാഹ വസ്ത്രത്തിൽ ഫോട്ടോകൾ എടുക്കാനും ആഘോഷിക്കാനും മാത്രമേ താല്പര്യം ഉള്ളൂ. മറ്റൊരാളുമായി ഒരുമിച്ച് കുടുംബ ജീവിതം സാധ്യമല്ല. പൂർണ സ്വാതന്ത്ര്യം വേണം എന്നതൊക്കെയാണ് സോളോ വെഡിങ്ങ് തിരഞ്ഞെടുക്കാന് യുവാക്കളെ പ്രേരിപ്പിക്കുന്നത്.

ജാപ്പനീസ് സർക്കാരിന്റെ കണക്ക് പ്രകാരം കഴിഞ്ഞ വർഷം അഞ്ചു ലക്ഷം വിവാഹം മാത്രമാണ് രാജ്യത്ത് നടന്നത്. 90 വർഷത്തിനിടെ ഏറ്റവും കുറവ് വിവാഹം നടന്ന വർഷം. അതേസമയം സോളോ വിവാഹങ്ങൾ കൂടുകയും ചെയ്തു. സോളോ വിവാഹ മേഖലയിൽ ഇത് പുതിയ വ്യവസായത്തിന് തുടക്കം കുറിച്ചിട്ടും ഉണ്ട്. സുഹൃത്തുകൾക്കും കുടുംബങ്ങൾക്കും ഒപ്പം വധുവിന് നടത്താവുന്ന ഫോട്ടോ സെക്ഷനുകൾ, സോളോ ഹണിമൂൺ പാക്കേജുകൾ എല്ലാം തയ്യാറാണ്.

തീന്മേശയിലേക്കിനി പതിനാറിനം പ്രാണികള്; ഭക്ഷ്യയോഗ്യമെന്ന് അംഗീകരിച്ച് സിംഗപ്പൂര്

സ്വയം വിവാഹം കഴിക്കുന്നതിനെയാണ് സോളോഗമി എന്നതുകൊണ്ട് അര്ത്ഥമാക്കുന്നത്. മാലയിടല്, സിന്ദൂരം ചാര്ത്തല് പോലുള്ള പതിവ് രീതിയിലാകും സോളോഗമി വിവാഹവും നടക്കുക. സോളോഗമി വിവാഹത്തിനെ ഓട്ടോഗമി എന്നും പറയും. മറ്റ് ലോക രാജ്യങ്ങളില് ഇത് നടക്കുന്നുണ്ടെങ്കിലും ഇന്ത്യയിലിത് നിയമപരമല്ല. ഹിന്ദു മാരേജ് ആക്ട് പ്രകാരം രണ്ട് വ്യക്തികള് തമ്മിലുള്ള വിവാഹത്തിനാണ് നിലവില് അനുമതിയുള്ളത്. സ്വയം വിവാഹം ചെയ്യാന് അനുമതിയില്ല. ആയതിനാല് തന്നെ സ്വയം വിവാഹം എന്നത് അതത് വ്യക്തികളുടെ മാത്രം തിരഞ്ഞെടുപ്പാണ്.

സോളോ ആയി വിവാഹം ചെയ്യുന്നവര്ക്ക് ആ ജീവിതം മടുത്തുകഴിഞ്ഞാല് അടുത്ത തീരുമാനം എടുക്കാം. അത്തരത്തിലൊരു അനുഭവം ബ്രസീലിയന് യുവതിയായ ക്രിസ് ഗലേറയ്ക്കുണ്ടായി. 2021ലാണ് 33കാരി ക്രിസ് സ്വയം വിവാഹിതയായത്. ഈ വിവാഹം വളരെ അധികം വാര്ത്താപ്രാധാന്യം നേടിയിരുന്നു. 90 ദിവസം കഴിഞ്ഞ് മറ്റൊരാളെ ഇഷ്ടപ്പെട്ടതിനാല് ക്രിസ് വിവാഹമോചിത ആയി. ഇത്തരത്തില് ഒറ്റയ്ക്കുള്ള ജീവിതം മടുത്താല് അടുത്ത തീരുമാനം എടുക്കാം. പൂര്ണ്ണ സ്വാതന്ത്ര്യം മാത്രമാണ് ഇതുകൊണ്ടും ഉദ്ദേശിക്കുന്നത്. എന്നാൽ സോളോ വിവാഹങ്ങളോട് എതിർപ്പ് പ്രകടിപ്പിക്കുന്ന ഒരു വലിയ വിഭാഗം ആളുകളും ഉണ്ട്.

To advertise here,contact us