വളർത്തുനായയുടെ പിറന്നാളാഘോഷിക്കാൻ സമ്മാനം സ്വർണ്ണമാല; വില 2.5 ലക്ഷം

രണ്ടര ലക്ഷം രൂപയുടെ സ്വർണാഭരണമാണ് സരിത നായയ്ക്ക് സമ്മാനിച്ചത്.

വളർത്തുനായയുടെ പിറന്നാളാഘോഷിക്കാൻ സമ്മാനം സ്വർണ്ണമാല; വില 2.5 ലക്ഷം
dot image

മനുഷ്യരും വളർത്തുനായകളും തമ്മിലുള്ള ആത്മബന്ധം എപ്പോഴും മനോഹരമായ ദൃശ്യങ്ങൾ സമ്മാനിക്കാറുണ്ട്. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മുംബൈ സ്വദേശിയായ സ്ത്രീ തന്റെ പ്രിയപ്പെട്ട വളർത്തുനായയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി നായയ്ക്ക് നൽകിയ സമ്മാനമാണ് വൈറലായ ദൃശ്യത്തിന് പിന്നിൽ.

രണ്ടര ലക്ഷം രൂപയുടെ സ്വർണാഭരണമാണ് അവർ നായയ്ക്ക് സമ്മാനിച്ചത്. അത് മാലയായി നായയുടെ കഴുത്തിലണിയിച്ചിരിക്കുന്നതാണ് ദൃശ്യം. സരിത സൽദൻഹയാണ് നായയോടുള്ള സ്നേഹം സ്വർണ്ണത്തിന്റെ രൂപത്തിൽ സമ്മാനമായി നൽകിയത്. സ്വർണം വാങ്ങിയ ജ്വല്ലറിയാണ് ഈ ദൃശ്യം പുറത്തുവിട്ടത്. ടൈഗർ എന്ന് വിളിപ്പേരുള്ള സരിതയുടെ വളർത്തുനായ സ്നേഹത്തോടെ ഒപ്പം നിൽക്കുന്നു.

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റും ലൈക്കും ഷെയറുമായി എത്തിയത്. ചിലർ സരിതയെ പ്രശംസിച്ചു. ചിലർ നായയ്ക്ക് ആശംസ നേർന്നു. ഈ വീഡിയോ കണ്ട മോശം ആളുകൾ സ്വർണ്ണത്തിനായി നായയെ ഉപദ്രവിച്ചാലോ എന്ന ആദിയും ചിലർ പങ്കുവച്ചു. നായയെ നന്നായി സംരക്ഷിക്കാൻ ആവശ്യപ്പെട്ടവരുമുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us