തൃശ്ശൂര്: നിരാമയ വെല്നെസ്റ്റ് റിട്രീറ്റ് അതിരപ്പിള്ളിയിലെ സംറോഹ റിസോര്ട്ടില് ഒരുക്കുന്ന ഭക്ഷ്യ വിരുന്നില് മാപ്പിള രുചിയുടെ റാണി എന്നറിയപ്പെടുന്ന ആബിദ റഷീദും പങ്കെടുക്കും. 'ഡിന്നര്, സണ്ഡേ ബ്രഞ്ച്' എന്ന ആശയത്തില് ഒരുങ്ങുന്ന ഭക്ഷ്യമേള ഈ മാസം 18,19 തീയതികളില് നടക്കും. നിരാമയ നിരവധി രുചികള് പരിചയപ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് മാപ്പിള വിഭവങ്ങള് നിരാമയുടെ മെനുവില് ഇടം നേടുന്നത്.
തന്റെ മൂത്തുമ്മയില് നിന്ന് പഠിച്ചെടുത്ത രുചിക്കൂട്ടുകള് ആബിദ റഷീദ് വെല്നെസ്റ്റ് ടൂറിസം മുഖമുദ്രയാക്കുന്ന നിരാമയയില് ഒരുക്കുന്നതിലൂടെ പഴമയക്കും നല്ല രുചിയ്ക്കും ബിസിനസ് രംഗത്ത് പ്രാധാന്യം നഷ്ടപ്പെട്ടിട്ടില്ലെന്ന് ഓര്മ്മിപ്പിക്കുകയാണ്. മലബാര് വിഭവങ്ങളേയും മാപ്പിള രുചികളേയും നിരാമയ ബ്രാന്ഡിനൊപ്പം ചേര്ത്തുവെക്കുകയാണ് ഭക്ഷ്യമേളയിലൂടെ ലക്ഷ്യമിടുന്നത്.
ഇറ്റാലിയന് ചൈനീസ് എന്ന പോലെ മാപ്പിള ക്യൂസിനും ലോകത്തിന് പ്രിയങ്കരമാക്കുകയാണ് ലക്ഷ്യമെന്ന് ആബിദ റഷീദ് പറഞ്ഞു. നിരാമയ ബ്രാന്ഡ് അതിന് വേദിയാകുന്നതില് സന്തോഷമുണ്ടെന്നും അവര് കൂട്ടിച്ചേര്ത്തു. കൂടുതല് വിവരങ്ങള്ക്കായി 858982625 എന്നനമ്പറില് ബന്ധപ്പെടാവുന്നതാണ്.