'സ്ലൈസ് ഓഫ് ലവ്'; ലോക പിസ്സാ ദിനത്തില് പിസ്സാ പ്രേമികളുടെ കണക്ക് പുറത്തുവിട്ട് സ്വിഗ്ഗി

പിസ്സ ഡെലിവറിയുടെ മൂന്നിലൊന്ന് ഓര്ഡറുകളും വരുന്നത് അത്താഴ സമയങ്ങളിലാണ്

പ്രണയദിനമോ ലോകകപ്പ് ഫൈനലോ പുതുവര്ഷ രാവോ ഏത് ആഘോഷങ്ങളിലും ബിരിയാണിയോട് കട്ടയ്ക്ക് കിടപിടിക്കുന്ന മറ്റൊരു വിഭവമുണ്ടെങ്കില് അത് പിസ്സയാണ്. ഇറ്റാലിയന് വിഭവമായ പിസ്സയ്ക്ക് ലോകത്തിന്റെ ഏതുഭാഗത്തും പ്രിയമേറെയാണ്. ലോക പിസ്സാ ദിനമായ ഫെബ്രുവരി ഒന്പതിന് ഇന്ത്യയിലെ പിസ്സാ പ്രേമികളുടെ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് സ്വിഗ്ഗി.

കഴിഞ്ഞ 12 മാസത്തിനിടെ ഇന്ത്യയിലെ വിവിധ നഗരങ്ങളില് നിന്ന് 30.29 ദശലക്ഷം പിസ്സകളാണ് സ്വിഗ്ഗിയിലൂടെ ഡെലിവറി ചെയ്തത്. ഇത്രയും പിസ്സകള് നിരത്തിവെച്ചാല് ഇത് ഡല്ഹിയ്ക്കും മുംബൈയ്ക്കും ഇടയിലുള്ള ദൂരം ഏകദേശം 6.4 തവണ സഞ്ചരിക്കുന്നതിന്റെ അത്രയ്ക്ക് വരുമെന്നും കണക്കുകളുണ്ട്. ഒരു ചണ്ഡീഗഡ് സ്വദേശി 12 മാസത്തിനിടെ 558 പിസ്സകളാണ് ഓര്ഡര് ചെയ്തത്.

Here's how many Pizzas we delivered in 12 months: enough to cover distance between Mumbai-Delhi over 6.4 times! Let's celebrate #WorldPizzaDay with a slice (or 5) What say @dominos_india pic.twitter.com/1rwB0M1N5q

ബെംഗളൂരു, മുംബൈ, ഡല്ഹി എന്നീ നഗരങ്ങളാണ് പിസ്സ ഹോട്ട്സ്പോട്ടുകളായി തിരഞ്ഞെടുക്കപ്പെട്ടത്. പിസ്സ ഡെലിവറിയുടെ മൂന്നിലൊന്ന് ഓര്ഡറുകളും വരുന്നത് അത്താഴ സമയങ്ങളിലാണ്. വൈകിട്ട് ഏഴ് മണി മുതല് രാത്രി 11 മണി വരെയാണ് പിസ്സാക്കൊതികളുടെ സുവര്ണ സമയങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത്. അതില് മാര്ഗരിറ്റയാണ് പിസ്സ കൊതിയന്മാരുടെ പ്രിയപ്പെട്ട വിഭവവും.

To advertise here,contact us