സ്വിഗ്ഗിയിൽ ഓർഡർ ചെയ്ത ഭക്ഷണത്തിൽ 'പകുതി വെന്ത' ഗുളിക

ചിക്കൻ ഓയ്സ്റ്ററായിരുന്നു ഓർഡർ ചെയ്തത്. ഓർഡർ എത്തി, തുറന്ന് നോക്കിയപ്പോഴാണ് അതിൽ ഗുളികയും സ്ട്രിപ്പും കണ്ടത്

മുംബൈ: ഓൺലൈനിൽ ഓർഡർ ചെയ്ത ഭക്ഷണത്തിൽ നിന്ന് ലഭിച്ചത് മരുന്ന്. മുംബൈയിലെ പ്രശസ്തമായ ലെപോൾഡ് കഫെയിൽ നിന്ന് സ്വിഗ്ഗിയിൽ ഭക്ഷണം ഓർഡർ ചെയ്തവർക്കാണ് ഗുളിക ലഭിച്ചത്. തനിക്ക് ക്രിസ്മസിന് ലഭിച്ച സർപ്രൈസാണ് ഈ പകുതി വെന്ത ഗുളികയെന്നാണ് ഇതിനെ കുറിച്ച് ഭക്ഷണം ഓർഡർ ചെയ്ത പുരി എന്നയാൾ പോസ്റ്റ് ചെയ്തത്.

ചിക്കൻ ഓയ്സ്റ്ററായിരുന്നു ഓർഡർ ചെയ്തത്. ഓർഡർ എത്തി, തുറന്ന് നോക്കിയപ്പോഴാണ് അതിൽ ഗുളികയും സ്ട്രിപ്പും കണ്ടത്. ഈ ചിത്രമെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് അധികം വൈകാതെ തന്നെ വൈറലായി. കഫെക്കെതിരെ നിരവധി പേരാണ് ഇതോടെ രംഗത്തെത്തിയത്. കഫെയിലെ സെർവ്വീസ് മോശമാണെന്നും ഇനി അവിടെ നിന്ന് ആഹാരം കഴിക്കില്ലെന്നും വരെയായി ചിലരുടെ കമന്റുകൾ.

My Mumbai Christmas Surprise ordered food from Swiggy from Leopold Colaba got this half cooked medicine in my food @Swiggy pic.twitter.com/ZKU30LzDhi

To advertise here,contact us