ആനന്ദ് അംബാനിയുടെയും രാധിക മെര്ച്ചെന്റിന്റെയും വിവാഹ ആഘോഷ ചടങ്ങുകള് ആരംഭിച്ചു. ഈ മാസം 12 ന് മുംബൈയിലെ ജിയോ വേള്ഡ് കണ്വെന്ഷന് സെന്ററിലാണ് വിവാഹ ചടങ്ങുകള് നടക്കുന്നത്. വിവാഹ ചടങ്ങിന് മുന്പ് മഹാരാഷ്ട്രയിലെ പാല്ഘര് ജില്ലയില് മുകേഷ് അംബാനി സമൂഹ വിവാഹം നടത്തി. മഹാരാഷ്ട്രയിലെ താനെയിലെ റിലയന്സ് കോര്പ്പറേറ്റ് പാര്ക്കില് നടന്ന സമൂഹ വിവാഹത്തില് പാല്ഘര് ജില്ലയിലെ 50 നവദമ്പതികളാണ് വിവാഹിതരായത്.
മുകേഷ് അംബാനി, നിത അംബാനി, ആകാശ് അംബാനി, ശ്ലോക അംബാനി, ഇഷ അംബാനി, ആനന്ദ് പിരാമല് എന്നിവരുള്പ്പെടെ മുഴുവന് അംബാനി കുടുംബവും ചടങ്ങില് പങ്കെടുത്തു. ചടങ്ങിനെത്തിയ നിത അംബാനിയുടെ സാരിയാണ് ചടങ്ങില് ശ്രദ്ധേയമായത്. റെഡ് ബനാറസി സാരിയിലായിരുന്നു നിത അംബാനി ചടങ്ങിനെത്തിയത്. സാരിയുടെ മുന്താണിയില് ഗായത്രി മന്ത്രം ഗോള്ഡന് നിറത്തില് എംബ്രോയിഡറി വര്ക്ക് ചെയ്തത് ഫാഷന് പ്രേമികളെ ഏറെ ആകര്ഷിച്ചു. സാരിക്കൊപ്പം ട്രെഡീഷണല് ആഭരണങ്ങളാണ് നിത അണിഞ്ഞത്.
ജൂലൈ 12 നാണ് അനന്തും രാധിക മെര്ച്ചെന്റും തമ്മിലുള്ള വിവാഹം. ജൂലൈ 12 മുതല് 14 വരെ നീണ്ടുനില്ക്കുന്ന മൂന്നു ദിവസത്തെ വിവാഹ ആഘോഷങ്ങളാണ് ജിയോ വേള്ഡ് കണ്വെന്ഷന് സെന്ററില് നടക്കുക.