വസ്ത്രത്തിൽ കറങ്ങും സൗരയൂഥം; വീണ്ടും തരംഗമായി ഉർഫി

ഉർഫിയുടെ പരിശ്രമത്തെ അഭിനന്ദിച്ചും വിമര്ശിച്ചുമെല്ലാം നിരവധി പേരാണ് എത്തുന്നത്

വ്യത്യസ്തമാർന്ന വസ്ത്രധാരണ ശൈലിയിൽ പേരുകേട്ട താരമാണ് ഉർഫി ജാവേദ്. ഫാഷൻ ലോകത്ത് ആരും പരീക്ഷിക്കാത്തതും പ്രതീക്ഷിക്കാത്തതുമായ ട്രെൻഡുകൾ ഉർഫി പരീക്ഷിക്കും. അങ്ങനെ പരീക്ഷിക്കുന്ന വസ്ത്രങ്ങളാവട്ടെ ഉറപ്പായും ട്രോളുകൾ ഏറ്റുവാങ്ങിയിരിക്കും. ഉർഫിയുടെ പുതിയ വസ്ത്രവും ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്. എന്താണെന്നല്ലേ?

സ്വന്തം വസ്ത്രത്തിൽ ഒരു സൗരയൂഥം തന്നെ ഒരുക്കിയിരിക്കുകയാണ് ഉർഫി. കറുപ്പ് നിറത്തിലുള്ള സ്ലീവ് ലെസ് ഷോർട്ട് ഗൗൺ ആണ് ഇത്തവണ ഉർഫി തിരഞ്ഞെടുത്തത്. വ്യാഴവും ശുക്രനുമടക്കമുള്ള എല്ലാ ഗ്രഹങ്ങളും വസ്ത്രത്തിൽ നൽകിയിട്ടുണ്ട്. എന്നാൽ വെറുതെ ഈ ഗ്രഹങ്ങളെ വസ്ത്രത്തിൽ ഘടിപ്പിച്ചിരിക്കുകയല്ല കേട്ടോ, സ്വിച്ച് അമർത്തിയാൽ ഗ്രഹങ്ങൾ കറങ്ങുന്നതും കാണാം.

താൻ ഒരു ഗാലക്സിയുടെ മധ്യത്തിലാണ് നിൽക്കുന്നത്. തൻ്റെ തന്നെ പ്രപഞ്ചത്തിൻ്റെ കേന്ദ്രമാണ് താനെന്നും ഉർഫി പ്രതികരിച്ചു. എന്തായാലും ഉർഫിയുടെ പരിശ്രമത്തെ അഭിനന്ദിച്ചും വിമര്ശിച്ചുമെല്ലാം നിരവധി പേരാണ് എത്തുന്നത്.

To advertise here,contact us