ഗോൾഡൻ ഗ്ലോബിൽ സ്റ്റണ്ണിംഗ് ലുക്കിൽ താരങ്ങൾ; ഇതോ 2024 ലെ ഫാഷൻ ട്രെൻ്റ് !

മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട എമ്മ സ്റ്റോൺ എത്തിയ നേക്കഡ് വസ്ത്രമണിഞ്ഞാണ്

ഗോൾഡൻ ഗ്ലോബ്സ് പുത്തൻ ഫാഷൻ ട്രെന്റുകളുടെ കൂടി വേദിയാണ്. ഇത്തവണയും ഇതിന് മാറ്റമുണ്ടായില്ല. ഹോളിവുഡിൽ മാസങ്ങൾ നീണ്ട സമരങ്ങൾക്കൊടുവിൽ വീണ്ടും തിളങ്ങാൻ താരങ്ങൾക്ക് കിട്ടിയ അവസരം കൂടിയായിരുന്നു ഗോൾഡൻ ഗ്ലോബ്സ്. 2024 ലെ ഡിഫൈൻ ചെയ്യാൻ പോകുന്ന ട്രെന്റുകളാണ് ഇവിടെ കാണാനാകുക എന്നതിനാൽ തന്നെ ഫാഷൻ ലോകത്തിന്റെ കണ്ണുകളെല്ലാം റെഡ്കാർപ്പെറ്റിലേക്ക് തിരിഞ്ഞിരുന്ന ഞായറാണ് കഴിഞ്ഞത്. സെലീന ഗോമസ്, ടെയ്ലർ സ്വിഫ്റ്റ്, മാർഗറ്റ് റോബി, ബില്ലി എലിഷ് എന്നിങ്ങനെ താരങ്ങളെല്ലാം തങ്ങളുടെ ഔട്ട്ഫിറ്റിൽ തിളങ്ങി.

മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട എമ്മ സ്റ്റോൺ എത്തിയത് നേക്കഡ് വസ്ത്രമണിഞ്ഞാണ്. ഡീപ്പ് വി നെക്ക് ലൈനോടുകൂടി. ഹൈ സ്ലിറ്റ് ഡ്രസ്സിൽ എമ്മ അതീവ സുന്ദരിയായി. പുവർ തിങ്സിലെ അഭിനയത്തിനാണ് എമ്മയ്ക്ക് പുരസ്കാരം ലഭിച്ചത്. ബാർബി താരം മാർഗറ്റ് റോബി ബാർബി ലുക്കിലാണ് അവാർഡിനെത്തിയത്. വി നെക്കോടുകൂടിയ പിങ്ക് ബോഡികോൺ ഫിറ്റ് ഗൗണാണ് താരം ധരിച്ചത്.

റെഡ് കാർപ്പെറ്റിൽ കളർഫുൾ ഗ്രീൻ സീക്വൻസ് ഗൗണിലാണ് ഗായിക ടെയ്ലർ സ്റ്റിഫ്റ്റ് എത്തിയത്. ഗുച്ചിയുടെ കസ്റ്റം മെയ്ഡ് ഗൗണാണ് സ്വിഫ്റ്റ് ധരിച്ചത്. സിംപിൾ ബ്ലാക്ക് ഡ്രെസ്സിലായിരുന്നു ജെന്നിഫർ ലോറൻസ്. വെൽവെറ്റ് ഫാബ്രിക്കാണ് ഗൗണിന്റെ മെറ്റീരിയൽ. കറുപ്പിൽ ഗോൾഡൻ വർക്കുള്ള ഓഫ് ഷോൾഡർ ഫിഷ് കട്ട് ഗൗണാണ് ദുവാ ലിപ അണിഞ്ഞത്. ആക്സസറീസ് ആയി സിംപിൾ ഡയമണ്ട് നെക്ലെസ് അണിഞ്ഞത് ദുവയെ കൂടുതൽ സുന്ദരിയാക്കി.

ഡ്രാമ വിഭാഗത്തിൽ മികച്ച നടിയായി തിരഞ്ഞെടുത്ത ലിലി ഗ്ലാഡ്സ്റ്റൺ വൈറ്റ് ഗൗൺ ധരിച്ചാണ് വേദിയിലെത്തിയത്. സ്ട്രാപ്പ് ലസ് ഗൗണിൽ സിംപിൾ ആക്സസറീസാണ് ലിലി അണിഞ്ഞത്. കറുപ്പ് കേപ്പ് കൂടി ധരിച്ചതോടെ ലിലിയുടെ സ്റ്റൈൽ ഗോൾഡൻ ഗ്ലോബിൽ വ്യത്യസ്തമായി.

റെഡ് കാർപ്പറ്റിൽ റെഡ് ഡ്രസ്സിലാണ് സെലീന ഗോമസ് എത്തിയത്. ബ്ലാക്ക് എബ്രോയ്ഡറി പൂക്കളും റെഡ് ഹീൽസും സെലീനയ്ക്ക് സ്റ്റണ്ണിംഗ് ലുക്ക് നൽകി.

പുതുവർഷത്തിന്റെ നിറം 'പീച്ച് ഫസ്', പുതിയ ട്രെന്റിനൊപ്പം അണിഞ്ഞൊരുങ്ങൂ...

To advertise here,contact us