പേര് നിര്‍ദ്ദേശിച്ചത് സൗദി അറേബ്യ; എന്താണ് തമിഴ്‌നാടിനും കേരളത്തിനും ഭീഷണി ഉയര്‍ത്തുന്ന 'ഫെയ്ഞ്ചല്‍'?

എന്താണ് ഇന്ന് ദക്ഷിണേന്ത്യയെ ഭയപ്പെടുത്തുന്ന ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ്, എങ്ങനെയാണ് ചുഴലിക്കാറ്റിന് ഈ പേര് വന്നത്

1 min read|01 Dec 2024, 02:41 pm

ക്ഷിണേന്ത്യയെ ഒന്നടങ്കം ആശങ്കയില്‍ ആഴ്ത്തിയാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പുതിയ ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസത്തോടെ ചുഴലിക്കാറ്റ് കര തൊടുകയും ചെയ്തു. ഫെയ്ഞ്ചല്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചുഴലിക്കാറ്റ് കേരളത്തിലും ഭീഷണി ഉയര്‍ത്തിയേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ചുഴലിക്കാറ്റ് ഏറ്റവും കൂടുതലായി ബാധിച്ചിട്ടുള്ളത്. തീരദേശ ഗ്രാമങ്ങളില്‍ നിന്ന് ഇതിനോടകം ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഒരു ഉഷ്ണ മേഖല ചുഴലിക്കാറ്റാണ് നിലവില്‍ പ്രദേശത്ത് വീശിക്കൊണ്ടിരിക്കുന്ന ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ്.

To advertise here,contact us