തോൽവി അറിയാത്ത 'കനുഗോലു' മോഡൽ

4 സംസ്ഥാനങ്ങളിലെ പോരാട്ട ചിത്രം തെളിഞ്ഞപ്പോൾ കോൺഗ്രസിന് ആശ്വാസ തീരമായി തെലങ്കാന മാത്രം. 119 സീറ്റുകളിൽ 67 സീറ്റുകളുമായി കോൺഗ്രസ് വിജയമുറപ്പിക്കുമ്പോൾ, അതിന് പിന്നിലുള്ളത് പ്രൊഫഷണൽ നീക്കങ്ങളുടെ കരുത്താണ്. മറ്റാരുമല്ല സാക്ഷാൽ സുനിൽ കനഗൊലു തന്നെയാണ് ഇതിന് പിന്നിൽ.

ഭരണതുടർച്ചയില്ലാതെ കെസിആറിനെ നിലംപരിശാക്കി കോൺഗ്രസിനെ മുന്നോട്ട് നയിക്കാനുള്ള കരുനീക്കങ്ങളെല്ലാം കനഗോലുവിന്റെ വരവോടെയാണ്. കെസിആറിന്റെ ക്ഷണം നിരസിച്ച്, കോൺഗ്രസിനൊപ്പം നിലയുറപ്പിക്കാനുള്ള കനഗോലുവിന്റെ തീരുമാനത്തിന്റെ ഫലം കൂടിയാണ് ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലം.

കനഗൊലുവിനെ വേണ്ട പോലെ പരിഗണിക്കാത്തതിൽ കെസിആർ ഇന്ന് ഖേദിക്കുന്നുണ്ടാകും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള ചർച്ചയ്ക്കായി കനഗൊലുവിനെ കെ ചന്ദ്രശേഖർ റാവു, ഹൈദരാബാദിനടുത്തുള്ള തന്റെ ഫാംഹൗസിലേക്ക് ക്ഷണിച്ചിരുന്നു. തമിഴ്നാട് തിരഞ്ഞെടുപ്പിന് വേണ്ടിയുളള ജോലികൾ പൂർത്തിയാക്കി തന്റെ പുതിയ നിയമനം ഏറ്റെടുക്കാൻ കനഗൊലു തയ്യാറായി. എന്നാൽ യോഗം നീണ്ടു പോയി. ഒടുവിൽ കെസിആറിന് വേണ്ടി പ്രവർത്തിക്കേണ്ടന്ന് കനഗൊലു തീരുമാനിച്ചു

To advertise here,contact us