അബുദബി: അബുദബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് പശ്ചിമേഷ്യൻ പ്രദേശങ്ങളിലെ ഏറ്റവും മികച്ച കാഴ്ചാനുഭവമെന്ന് റിപ്പോർട്ട്. 2024ലെ ട്രിപ്പ് അഡ്വൈസർ ട്രാവലേഴ്സ് ചോയ്സ് അവാർഡിൽ ലോകത്തിലെ ഏറ്റവും മികച്ച 10 ആകർഷണങ്ങളിലൊന്നായിട്ടാണ് അബുദബിയിലെ ഗ്രാൻഡ് മോസ്കിനെ തിരഞ്ഞെടുത്തത്. അബുദബി മീഡിയ ഓഫീസാണ് ഇക്കാര്യം പുറത്തുവിട്ടത്.
ട്രിപ്പ് അഡ്വൈസർ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച അനുഭവങ്ങളിൽ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിന് ഒന്നാം സ്ഥാനം. ലോകത്തിലെ മികച്ച സാംസ്കാരിക, ചരിത്രപരമായ അനുഭവങ്ങളുടെ വിഭാഗത്തിൽ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് മൂന്നാം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്.
.@szgmc_uae has ranked first in the Middle East among the Top Attractions category, and third globally in the Cultural and Historical Experiences category, in a 2024 @Tripadvisor report, based on more than 8 million data points provided by travellers of different nationalities. pic.twitter.com/nrBLcRr3vl
ലോകത്തിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണ് ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്. ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ ഗൈഡൻസ് പ്ലാറ്റ്ഫോമിന്റെ പട്ടികയിൽ ഇടം നേടിയിട്ടുള്ള മിഡിൽ ഈസ്റ്റിലെ ഏക ആകർഷണമാണ് ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക്. ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ ഗൈഡൻസ് പ്ലാറ്റ്ഫോമാണ് ട്രിപ്പ് അഡ്വൈസർ. നിരവധി രാജ്യങ്ങളിലെ ട്രാവലേഴ്സിൽ നിന്നുള്ള അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.