അബുദബി: യുഎഇയിൽ ഇന്ന് വീണ്ടും താപനില 50.6 ഡിഗ്രി രേഖപ്പെടുത്തി. അബുദബിയിലെ അൽ ദഫ്ര മേഖലയിലെ മെസൈറയിൽ പ്രാദേശിക സമയം 3.15നാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. അൽ ദഫ്ര മേഖലയിലെ ജസീറ ബി ജി യിലും ഉച്ചയ്ക്ക് 4.15ന് 50.6 ഡിഗ്രി സെൽഷ്യൽസ് രേഖപ്പെടുത്തി.
രാജ്യത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ജൂലൈ ഒമ്പതാം തീയതിയാണ്. രാജ്യത്ത് ഇന്ന് താപനില 50.8ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി നാഷ്ണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചത്.
The highest temperature recorded over the country today is 50.6 °C in Mezaira (Al Dhafra Region) at 15:15 and Al Jazeera B.G. (Al Dhafra Region) at 16:15 UAE Local Time. pic.twitter.com/UpsyeLEBRJ
അബുദബിയിലെ ഷവാമെഖിൽ ഉച്ചയ്ക്ക് 2.45നും അൽ ഐനിൽ സ്വീഹാനിൽ 3.45നും 50.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ ദിവസവും രാജ്യത്ത് 50 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്.