ഹൃദയാഘാതം; പ്രവാസി മലയാളി റിയാദിൽ നിര്യാതനായി

ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

റിയാദ്: ഹൃദയാഘാതം മൂലം പ്രവാസി മലയാളി റിയാദിൽ നിര്യാതനായി. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടില് ഇപ്പോൾ താമസിക്കുന്ന കൊല്ലം ജില്ലയിലെ അഞ്ചൽ ഏരൂര് ഭാരതീപുരം സ്വദേശി അനീഷ് അമീര് കണ്ണ് (41) മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം റിയാദ് അല്രാജ്ഹി മസ്ജിദില് മയ്യിത്ത് നമസ്കാരത്തിന് ശേഷം നസീമിലെ ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കി. സാമൂഹിക പ്രവര്ത്തകരായ ശിഹാബ് കൊട്ടുകാട്, കുഞ്ഞാപ്പു, അസ്ലഹ്, ഹാതിം എന്നിവര് നടപടിക്രമങ്ങള് പൂര്ത്തിയാക്കാന് രംഗത്ത് പ്രവർത്തിച്ചത്. ഭാര്യ: സുബീന. രണ്ട് മക്കളുണ്ട്.

To advertise here,contact us