സ്പോൺസർഷിപ്പില്ലാതെ ജീവനക്കാരെ നിയമിക്കല്; 2000 റിയാൽ പിഴയും തടവും ശിക്ഷ

ഉടമയിൽ നിന്ന് ഒളിച്ചോടുന്ന തൊഴിലാളികളെ ജോലിയ്ക്ക് നിയമിക്കുന്നതും ഒമാനി തൊഴിൽ നിയമപ്രകാരം ശിക്ഷാർഹമാണ്

icon
dot image

മസ്ക്കറ്റ്: രാജ്യത്ത് സ്പോൺസർഷിപ്പില്ലാത്ത ജീവനക്കാരെ നിയമിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. ഒമാനിൽ ഇത് തൊഴിൽ നിയമപ്രകാരം ശിക്ഷാർഹമാണ്. അതിർത്തികൾ വഴി അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കുന്നതും കള്ളക്കടത്തുകാരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായുള്ള വലിയ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഒമാൻ പൊലീസ് അറിയിച്ചു.

ഇതിലൂടെ ഉണ്ടാകുന്ന അപകടത്തെക്കുറിച്ചും സുരക്ഷ, സമ്പദ്വ്യവസ്ഥ, പൊതുജനാരോഗ്യം എന്നിവയിൽ ഉണ്ടാകുന്ന പ്രതികൂല സ്വാധീനവും കണക്കിലെടുത്ത് അതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ പറ്റി സമൂഹത്തെ തുടർച്ചയായി ബോധവത്കരിക്കുന്നുണ്ടെന്ന് തൊഴിൽ മന്ത്രാലയത്തിലെ സംയുക്ത പരിശോധനാ സംഘത്തിന്റെ ഓഫിസ് ഡയറക്ടർ അലി ബിൻ സലേം അൽ സവായ് അറിയിച്ചു. ജോലി ചെയ്യാൻ ലൈസൻസില്ലാതെ ഒമാനി ഇതര തൊഴിലാളികളെ നിയമിക്കുന്നത് കുറ്റകരമായ കാര്യമാണ്.നിയമം ലംഘിച്ചാൽ 2000 റിയാൽ വരെ പിഴയും 10 മുതൽ 30 ദിവസംവരെ തടവും ശിക്ഷയായി ലഭിക്കും. ഉടമയിൽ നിന്ന് ഒളിച്ചോടുന്ന തൊഴിലാളികളെ ജോലിയ്ക്ക് നിയമിക്കുന്നതും ഒമാനി തൊഴിൽ നിയമപ്രകാരം ശിക്ഷാർഹമാണ്.

ജയിലുകളിലെ ജാതി വിവേചനം ഞെട്ടിക്കുന്നത്, അത് അവസാനിപ്പിക്കണം; ചീഫ് ജസ്റ്റിസ്

നുഴഞ്ഞു കയറ്റക്കാരെ നിയമവിരുദ്ധമായി പ്രവർത്തിക്കാൻ അനുവദിക്കുന്നത് സാമ്പത്തിക മേഖലയിലും വലിയ ദോഷം വരുത്തുമെന്നും അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരെ ജോലിക്ക് നിയമിക്കുന്ന ഈ അപകടകരമായ സാഹചര്യത്തെ ചെറുക്കാൻ തങ്ങൾ വലിയ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ഒമാൻ പൊലീസ് പറഞ്ഞു. സമൂഹത്തിന്റെയും പൗരന്മാരുടെയും പ്രവാസികളുടെയും സഹകരണം ഈ കഠിനമായ ദൗത്യത്തിന് ആവശ്യമാണെന്നും ആർഒപി പറഞ്ഞു.

To advertise here,contact us