റഹീമിന്റെ കേസുമായി വൈകാരിക അടുപ്പം, മോചനം ഏത് സമയത്തും പ്രതീക്ഷിക്കാം: പ്രതിഭാഗം അഭിഭാഷകൻ

അബ്ദു റഹീമിന്റെ വധശിക്ഷ ഒഴിവാക്കിയുള്ള കോടതി ഉത്തരവ് റിയാദ് ഗവർണറേറ്റിലും പബ്ലിക് പ്രോസിക്യൂഷനിലും എത്തിയതായി അഭിഭാഷകൻ അറിയിച്ചു

റിയാദ്: വധശിക്ഷ റദ്ദാക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദു റഹീമിൻ്റെ ജയിൽ മോചനം ഏതു സമയത്തും പ്രതീക്ഷിക്കാമെന്ന് പ്രതിഭാഗം അഭിഭാഷകൻ ഒസാമ അൽ അമ്പർ. കേസ് കോടതിയിൽ ഇരിക്കുന്നതിനാൽ മോചന ഉത്തരവ് എന്നായിരിക്കുമെന്ന് കൃത്യമായി പറയാൻ സാധിക്കില്ല. സാധാരണ കേസുകളിൽ നിന്ന് വേറിട്ട് റഹീമിന്റെ കേസുമായി വൈകാരിക അടുപ്പമായെന്ന് ഒസാമ അൽ അമ്പർ പറഞ്ഞു. ഗൾഫ് മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അബ്ദു റഹീമിനെ വധശിക്ഷ ഒഴിവാക്കിയുള്ള കോടതി ഉത്തരവ് റിയാദ് ഗവർണറേറ്റിലും പബ്ലിക് പ്രോസിക്യൂഷനിലും എത്തിയതായി അഭിഭാഷകൻ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിൽ നിന്നും ഫോണിൽ വിളിച്ച് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചിരുന്നതായി ഒസാമ അൽ അമ്പർ വ്യക്തമാക്കി.

റഹീമിനെ മോചിപ്പിക്കുന്നതിനായുള്ള ദിയാധനം സമാഹരിച്ച ശേഷം ജയിൽ മോചിതനാക്കുന്നതിനായി ഒരു ദിവസവും പാഴാക്കിയിട്ടില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. കേസിനെ കൃത്യമായി പിന്തുടരുകയും കോടതിയും ബന്ധപ്പെട്ട വകുപ്പുകളും ആവശ്യപ്പെടുന്നത് അനുസരിച്ച് എല്ലാം കൃത്യസമയത്ത് എല്ലാം ചെയ്തിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. ഇതിൻ്റെ ഭാഗമായി കേസിന് പെട്ടെന്ന് തന്നെ പരിസമാപ്തിയുണ്ടാകുമെന്നാണ് കരുതുന്നതെന്ന് അഭിഭാഷകൻ പറഞ്ഞു. കൂടാതെ കേസിലെ എല്ലാ ഘട്ടത്തിലും തന്നോടൊപ്പം നിന്ന റിയാദ് റഹീം സഹായസമിതിയും മലയാളി സമൂഹവും പുതിയ പാഠങ്ങൾ ഏറെ പകർന്ന് തന്നെന്നും ഒസാമ അൽ അമ്പർ കൂട്ടിച്ചേർത്തു.

കോഴിക്കോട് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല് വീട്ടില് അബ്ദുറഹീം തന്റെ 26ാം വയസ്സില് 2006ലാണ് ഹൗസ് ഡ്രൈവര് വിസയില് റിയാദില് എത്തിയത്. സ്പോണ്സര് ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന് അല് ഷഹ്രിയുടെ മകന് അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാത്ത അനസിന് ഭക്ഷണം നല്കിയിരുന്നത് കഴുത്തില് ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. 2006 ഡിസംബര് 24നാണ് അബ്ദുറഹീമിന്റെ കൂടെ വാനില് യാത്ര ചെയ്യുകയായിരുന്ന അനസ് മരിച്ചത്.

ഷോപ്പിംഗിനായി പുറത്തു പോകുമ്പോള് ട്രാഫിക് സിഗ്നല് കട്ട് ചെയ്യാന് ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുറഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാന് ശ്രമിച്ചപ്പോള് അബദ്ധത്തില് കൈ കഴുത്തിലെ ഉപകരണത്തില് തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയും ചെയ്തു. ഇതോടെ ഭയന്നു വിറച്ച റഹീം ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ച് വരുത്തി. കവര്ച്ച സംഘം റഹീമിനെ ബന്ധിയാക്കി അനസിനെ ആക്രമിച്ചു എന്ന രീതിയില് ഇരുവരും ചേര്ന്ന് കള്ളക്കഥയുണ്ടാക്കി.

സി-ഡിറ്റിൽ ചട്ടലംഘനം; ഡയറക്ടർ പദവി അവസാനിച്ചിട്ടും ഉത്തരവില്ലാതെ തുടർന്ന് ടിഎൻ സീമയുടെ ഭർത്താവ്

റഹീമിനെ സീറ്റില് കെട്ടിയിട്ടു പൊലീസിനെ വിവരം അറിയിച്ചു. എന്നാല്, പൊലീസിന്റെ ചോദ്യം ചെയ്യലില് സംഭവം കള്ളക്കഥയാണെന്ന് ബോധ്യപ്പെടുകയും ഇരുവരെയും കസ്റ്റഡിയില് എടുക്കുകയും ചെയ്തു. പത്ത് വര്ഷത്തിന് ശേഷം നസീറിന് ജാമ്യം ലഭിച്ചു. റഹീം വധ ശിക്ഷയും കാത്ത് 16 വര്ഷമായി അല്ഹായിര് ജയിലില് തുടരുകയാണ്.

To advertise here,contact us