ചികിത്സയിലായിരുന്ന മലയാളി യുവാവ് സൗദിയിൽ നിര്യാതനായി

നിയമനടപടി ക്രമങ്ങള് പൂര്ത്തിയാക്കി മൃതദേഹം ദമ്മാമില് ഖബറടക്കുന്നതിനായി സാമൂഹിക പ്രവര്ത്തകന് ഹുസൈൻ നിലമ്പൂര് രംഗത്തുണ്ട്

റിയാദ്: ചികിത്സയിലായിരുന്ന മലയാളി യുവാവ് സൗദിയിൽ നിര്യാതനായി. കൊച്ചി പനമ്പിള്ളി നഗര് സ്വദേശി ഷൈറിസ് അബ്ദുല് ഗഫൂര് ഹസ്സന് (43) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഇവിടെ ചികിത്സയിലായിരുന്നു അബ്ദുല് ഗഫൂര്. ദമാം അല്മന ആശുപത്രിയില് മരിച്ചത്.

നരേന്ദ്രമോദിക്ക് പരമോന്നത ബഹുമതി നല്കി റഷ്യ; ഇന്ത്യക്കാകെയുള്ള അംഗീകാരമെന്ന് പ്രധാനമന്ത്രി

17 വര്ഷമായി ദമാമിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ദമാം ഇൻറര്നാഷനല് ഇന്ത്യന് സ്കൂള് പൂർവ വിദ്യാർഥി കൂടിയാണ്. രോഗ ബാധിതനായത് മുതല് നാട്ടിൽനിന്ന് കുടുംബം ദമാമിൽ എത്തിയിരുന്നു. നിയമനടപടി ക്രമങ്ങള് പൂര്ത്തിയാക്കി മൃതദേഹം ദമാമില് ഖബറടക്കുന്നതിനായി സാമൂഹിക പ്രവര്ത്തകന് ഹുസൈൻ നിലമ്പൂര് രംഗത്തുണ്ട്. ഭാര്യ: ഹിസത്ത്. മക്കള്: റയാന്, ഹംദാന്. പിതാവ്: അബ്ദുല് ഗഫൂര്, മാതാവ് കുഞ്ഞുമോൾ

ചരിത്രം സൃഷ്ടിച്ച് സൗദി വനിതകൾ; കഅബ കിസ്വ മാറ്റിവയ്ക്കൽ ചടങ്ങിൽ സ്ത്രീസാന്നിധ്യം

To advertise here,contact us