കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ ആറ് ഇന്ത്യക്കാര്ക്ക് ദാരുണാന്ത്യം; രണ്ട് മലയാളികള്ക്ക് പരിക്ക്

തൊഴിലാളികൾ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്

കുവൈറ്റ് സിറ്റി: കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ ആറ് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു. ബിഹാർ, തമിഴ്നാട് സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. കുവൈറ്റിലെ സെൻത് റിങ് റോഡിലാണ് അപകടം ഉണ്ടായത്. തൊഴിലാളികൾ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയായിരുന്നു.

വാഹനത്തിൽ 10പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ആറ് പേർ അപകടസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മൂന്ന് പേർ ചികിത്സയിലാണ്. ഇതിൽ രണ്ട് പേർ മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരം.

To advertise here,contact us