അബുദബി: ഏറ്റവും വലിയ സഹായ ചരക്കുമായി യുഎഇയുടെ നാലാമത്തെ കപ്പൽ ഗസയിലേക്ക് പുറപ്പെട്ടു. ഇന്നലെയാണ് ചരക്കുമായി കപ്പൽ പുറപ്പെട്ടത്. മൊത്തം 5,340 ടൺ ചരക്കുകളാണ് ഉള്ളത്. ഈ മാനുഷിക പ്രവർത്തനത്തിലെ ഏറ്റവും വലിയ ഡെലിവറിയാണിത്. ഇതിൽ 4,750 ടൺ ഭക്ഷ്യ വസ്തുക്കളും 590 ടൺ ഷെൽട്ടർ സാമഗ്രികളുമാണുള്ളത്.
ഓപ്പറേഷന് ഗാലന്റ് നൈറ്റ് മൂന്ന് പരമ്പരയിലെ നാലാമത്തേതാണ് പുതിയ ഈ സഹായ കപ്പൽ. ഗാസ മുനമ്പിലേക്ക് 4630 ടൺ മാനുഷിക സാമഗ്രികളുമായി യുഎഇയുടെ മൂന്നാമത്തെ സഹായ കപ്പൽ മാർച്ചില് പുറപ്പെട്ടിരുന്നു.
മോദി-പുടിൻ കൂടിക്കാഴ്ച; വലിയ നിരാശയെന്ന് സെലെൻസ്കി
എമിറേറ്റ്സ് റെഡ് ക്രസൻ്റ്, സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ എന്നിവയാണ് ചരക്ക് നല്കിയത്. 313 ട്രക്കുകളാണ് കപ്പലിലേക്ക് ചരക്ക് ഇറക്കിയത്.
കോളറ ബാധ; കാരുണ്യ ഹോസ്റ്റൽ സന്ദർശിച്ച് ഡിഎംഒ, ജാഗ്രത നിർദ്ദേശം നൽകി നഗരസഭ