ദുബായ്: യുഎഇയിൽ മൂന്ന് ഇന്ത്യക്കാരെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാൻ ഉദ്യപൂർ സ്വദേശികളായ രാംചന്ദ്ര (36), പരശ് റാം ഗർജാർ (23),ശ്യാംലാൽ ഗുർജാർ(29) എന്നിവരാണ് മരിച്ചത്. സ്വകാര്യ ക്ലീനിംഗ് കമ്പനിയിലെ തൊഴിലാളികളാണ്.
ഇന്നലെ രാത്രിയിൽ ഉറങ്ങാൻ കിടന്ന മൂന്നു പേരേയും ഇന്ന് രാവിലെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. വിവരം അറിഞ്ഞ ഉടനെ പൊലീസ് സംഭവ സ്ഥലത്തെത്തി. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയതായി സാമൂഹിക പ്രവർത്തകൻ നസീർ വാടനാപ്പള്ളി അറിയിച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)