ഹൃദയാഘാതം; ബഹ്റൈനില് മലയാളി യുവാവ് മരിച്ചു

പത്തനംതിട്ട അടൂർ ആനന്ദപ്പള്ളി തെങ്ങും തറയിൽ വൈശാഖ് (28) ആണ് മരിച്ചത്

മനാമ: ഹൃദയാഘാതം മൂലം പ്രവാസി മലയാളി ബഹ്റൈനിൽ നിര്യാതനായി. പത്തനംതിട്ട അടൂർ ആനന്ദപ്പള്ളി തെങ്ങും തറയിൽ വൈശാഖ് (28) ആണ് മരിച്ചത്. മുഹറഖിലെ റൂമിൽ ജോലി കഴിഞ്ഞെത്തിയ സഹപ്രവർത്തകരാണ് വൈശാഖിനെ ബെഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

2019 മുതൽ ബഹ്റൈനിൽ ജോലി ചെയ്തു വരികയാണ് വൈശാഖ്. ഇവാൻ അൽ ബഹ്റൈൻ കമ്പനിയിൽ എഞ്ചിനീയർ ആയിരുന്നു. വിവാഹം ഒക്ടോബറിൽ നിശ്ചയിച്ചിരിക്കെയാണ് മരണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനിയുടേയും ബഹ്റൈൻ പ്രതിഭയുടേയും നേതൃത്വത്തിൽ ചെയ്തു വരികയാണ്.

To advertise here,contact us