ഒമാനിൽ പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെ ഉപയോഗം ഇന്നുമുതൽ ഒഴിവാക്കും

നിയമ ലംഘകര്ക്ക് 50 റിയാല് മുതല് 1,000 റിയാല് വരെ പിഴ ശിക്ഷയായി ലഭിക്കും

മസ്കറ്റ്: ഒമാനിൽ എല്ലാത്തരം പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകളുടെയും ഉപയോഗം പൂർണമായും ഒഴിവാക്കുന്ന നടപടികൾക്ക് ഇന്ന് മുതൽ തുടക്കം. ആദ്യ ഘട്ടത്തിൽ ഫാർമസികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവയിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം പരിസ്ഥിതി അതോറിറ്റി നിരോധിക്കും. നിയമ ലംഘകര്ക്ക് 50 റിയാല് മുതല് 1,000 റിയാല് വരെ പിഴ ശിക്ഷയായി ലഭിക്കും.

പരിസ്ഥിതിയെ മലിനീകരണത്തില് നിന്നും സംരക്ഷിക്കുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമായാണ് പ്ലാസ്റ്റിക് നിരോധനമെന്ന് പരിസ്ഥിതി വിഭാഗം വ്യക്തമാക്കി. നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് പിഴ ഇരട്ടിയാകുമെന്നും ഒമാൻ പരിസ്ഥിതി വിഭാഗം അറിയിച്ചു.

To advertise here,contact us