ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ റിയാദിൽ നിര്യാതയായി

കോട്ടയം പത്തശെരില് തലയോലപറമ്പ് വീട്ടില് മേരിക്കുട്ടി തോമസ് (68) ആണ് മരിച്ചത്

റിയാദ്: ശാരീരിക അസ്വസ്ഥകളെ തുടര്ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ നിര്യാതയായി. കോട്ടയം പത്തശെരില് തലയോലപറമ്പ് വീട്ടില് മേരിക്കുട്ടി തോമസ് (68) ആണ് മരിച്ചത്. റിയാദിലെ ആശുപത്രിയില് ചികിത്സയിലായിരുന്നു മേരിക്കുട്ടി.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള് പുരോഗമിക്കുന്നു. നടിപടിക്രമങ്ങള് പൂര്ത്തീകരിക്കുന്നതിന് ഭര്ത്താവിനും മകനുമൊപ്പം റിായദ് കെഎംസിസി വെല്ഫെയര് വിങ് നേതാക്കളായ റഫീഖ് പുല്ലൂര്, ഷറഫ് പുളിക്കല്, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂര്ക്കാട്, സ്മായില് പടിക്കല് എന്നിവരും രംഗത്തുണ്ട്.

To advertise here,contact us