ഷാർജയിൽ താമസ കെട്ടിടത്തിൽ തീപിടിത്തം; ആളുകളെ മാറ്റിപ്പാർപ്പിച്ചു

തീ അണക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിവില് ഡിഫന്സ്

ഷാർജ: ഷാർജയിൽ ആളുകൾ താമസിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം. ഷാർജയിലെ ജമാൽ അബ്ദുൾ നാസിർ സ്ട്രീറ്റിലെ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. 13 നിലകളുള്ള കെട്ടിടത്തിലെ 11-ാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. ഉച്ചയോടെയായിരുന്നു സംഭവം.

വിവരം ലഭിച്ച ഉടനെ സിവില് ഡിഫന്സ് ഓഫീസര്മാരും ആംബുലന്സും പൊലീസിന്റെ സംഘവും സംഭവ സ്ഥലത്തെത്തി. തീ അണക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിവില് ഡിഫന്സ്. സംഭവത്തെ തുടര്ന്ന് കെട്ടിടത്തിലുണ്ടായിരുന്നു ആളുകളെ മാറ്റിപ്പാര്പ്പിച്ചു.

To advertise here,contact us